'ആളുകള്‍ എന്നെ മറന്നാലും ആ റിസ്‌ക് ഏറ്റെടുക്കുകയാണ്'; കടുത്ത തീരുമാനമെടുത്ത് ഐശ്വര്യ ലക്ഷ്മി

സന്തോഷം കണ്ടെത്താനാകാതായി
Aishwarya Lekshmi
Aishwarya Lekshmiഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഐശ്വര്യ തന്റെ തീരുമാനം അറിയിച്ചത്. വിസ്മരിക്കപ്പെട്ടേക്കാം എന്ന റിസ്‌ക് എടുക്കുകയാണെന്നാണ് താരം പറയുന്നത്. തനിക്ക് ഗുണകരമാകും എന്ന് കരുതിയൊരു കാര്യം തിരിച്ചടിയായെന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

Aishwarya Lekshmi
'പേരിലെ ജാതിവാല്‍ മാറ്റിയത് എന്തിന്?'; കയ്യടി നേടി ഗോവിന്ദ് വസന്തയുടെ മറുപടി; അവതാരകയ്ക്ക് വിമര്‍ശനം

ഏറെകാലമായി, ഈ രംഗത്ത് എന്നെ നിലനിര്‍ത്താനാന്‍ സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. പ്രത്യേകിച്ചും ഈ ഇന്‍ഡസ്ട്രിയുടെ സ്വഭാവം പരിഗണിക്കുമ്പോള്‍. എന്നാല്‍ നമുക്ക് സഹായകരമാകുമെന്ന് കരുതിയത് നേരെ തിരിഞ്ഞ് ഞാന്‍ അതിന് വേണ്ടി എന്ന അവസ്ഥയിലെത്തിച്ചു. എന്റെ ജോലിയും ഗവേഷണവും എന്തായിരിക്കണമോ അതില്‍ നിന്നും ഇത് എന്നെ വ്യതിചലിപ്പിച്ചു. എന്നിലെ എല്ലാ യഥാര്‍ത്ഥ ചിന്തകളേയും അകറ്റി. എന്റെ ഭാഷയേയും വാക്കുകളേയും ബാധിച്ചു. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കാതായി.

Aishwarya Lekshmi
'നിനക്ക് മരണം ഇല്ലെടാ, നിഗൂഢതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും'; സ്പിൻ ഓഫ് സൂചന നൽകി സംവിധായകൻ

ഒരു സൂപ്പര്‍ നെറ്റിന്റെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വഴങ്ങാനും ഒരേ അച്ചില്‍ വാര്‍ത്തത് പോലൊരാളാകാനും ഞാന്‍ വിസമ്മതിക്കുന്നു. ഒരു സ്ത്രീയെന്ന നിലയില്‍, പാകപ്പെടുത്തലുകളേയും നിയന്ത്രണങ്ങളേയും കുറിച്ച് ബോധവതിയാകാന്‍ തന്നെ എനിക്ക് ഒരുപാട് പരിശീലനം വേണ്ടി വന്നു. അതിനെ ചെറുക്കാന്‍ വളരെ കഠിനമായ പരിശീലനം തന്നെ വേണ്ടി വന്നു. സമീപകാലത്ത് എനിക്കുണ്ടായ ആദ്യത്തെ ഒറിജിനല്‍ ചിന്തയാണിത്.

വിസ്മരിക്കപ്പെടും എന്ന റിസ്‌ക് ഞാന്‍ ഏറ്റെടുക്കുകയാണ്. ഇന്നത്തെ കാലത്ത് ഗ്രാമില്‍ നിന്നും പോയാല്‍ മനസില്‍ നിന്നും പോയി എന്നാണെങ്കിലും. എന്റെ ഉള്ളിലെ കലാകാരിയ്ക്കും കൊച്ചു പെണ്‍കുട്ടിയ്ക്കും വേണ്ടി ഞാന്‍ ആ ശരിയായ കാര്യം ചെയ്യുകയാണ്. അവളെ യഥാര്‍ത്ഥമായി നിലനിര്‍ത്താനും ഇന്റര്‍നെറ്റില്‍ നിന്നും പരിപൂര്‍ണ്ണമായി അപ്രതക്ഷ്യയാകാനും തീരുമാനിച്ചിരിക്കുന്നു. ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ബന്ധങ്ങളും സിനിമകളും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അര്‍ത്ഥവത്തായ സിനിമകള്‍ ഒരുക്കാന്‍ എനിക്ക് സാധിച്ചാല്‍, പഴയത് പോലെ എനിക്ക് സ്‌നേഹം നല്‍കുക. സന്തോഷത്തോടെ നിങ്ങളുടെ ഐശ്വര്യ ലക്ഷ്മി.

Summary

Aishwarya Lekshmi says she is stepping away from social media. says its a risk but still decided to go on.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com