'പുഷ്പയില്‍ രശ്മിക മന്ദാനയ്ക്ക് പകരം ഞാനായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ'; ഐശ്വര്യ രാജേഷ്

പുഷ്പയിലെ നായികാ വേഷം രശ്മിക മന്ദാനയേക്കാള്‍ ചേരുന്നത് തനിക്കാണ് എന്നാണ് ഐശ്വര്യ പറഞ്ഞത്
ഐശ്വര്യ രാജേഷ്/ ഫെയ്സ്ബുക്ക്, പുഷ്പയിൽ രശ്മിക മന്ദാന
ഐശ്വര്യ രാജേഷ്/ ഫെയ്സ്ബുക്ക്, പുഷ്പയിൽ രശ്മിക മന്ദാന
Updated on: 
1 min read

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോള്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിലെ നായികാ വേഷം രശ്മിക മന്ദാനയേക്കാള്‍ ചേരുന്നത് തനിക്കാണ് എന്നാണ് ഐശ്വര്യ പറഞ്ഞത്. 

തെലുങ്ക് സിനിമാ മേഖലയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം. പുഷ്പയിലെ ശ്രീവല്ലിയെ പോലൊരു കഥാപാത്രം കിട്ടിയാല്‍ താന്‍ ഉറപ്പായും ചെയ്യും എന്നാണ് ഐശ്വര്യ പറഞ്ഞത്. രശ്മിക ശ്രീവല്ലിയെ നല്ലരീതിയിലാണ് ചെയ്തത്. പക്ഷേ ആ കഥാപാത്രം എനിക്ക് കൂടുതല്‍ നന്നായി ചേരും എന്നാണ് എനിക്ക് തോന്നുന്നത്. - ഐശ്വര്യ പറഞ്ഞു. 

തെലുങ്ക് സിനിമ മേഖലയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും മികച്ച സിനിമയിലൂടെയായിരിക്കും തന്റെ തിരിച്ചുവരവ് എന്നുമാണ് താരം പറഞ്ഞത്. വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തിയ വേള്‍ഡ് ഫേമസ് ലവര്‍ പ്രതീക്ഷിച്ച രീതിയില്‍ എത്തിയില്ലെന്നും താരം പറഞ്ഞു. 

ഫര്‍ഹാന ആണ് ഐശ്വര്യയുടേതായി അവസാനം തിയറ്ററില്‍ എത്തിയ ചിത്രം. ചിത്രം വലിയ വിവാദങ്ങളില്‍ നിറഞ്ഞതിനു പിന്നാലെ ഐശ്വര്യയ്ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER