അവസാനം ധനുഷിന്റെ പേര്  വെട്ടി ഐശ്വര്യ, ഇനി അച്ഛന്റെ പേരു മാത്രം

വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷവും പേരിൽ മാറ്റം വരുത്തിയിരുന്നില്ല
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മിഴ് സൂപ്പർതാരം ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം വലിയ വാർത്തയായിരുന്നു. എന്നാൽ ഇരുവരേയും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ധനുഷ് ഐശ്വര്യയെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്തതോടെ ഇവരുടെ വേർപിരിയൽ പൂർണമാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. അതിനു പിന്നാലെ തന്റെ പേരിൽ നിന്ന് ധനുഷിന്റെ പേര് വെട്ടിയിരിക്കുകയാണ് ഐശ്വര്യ. 

താരത്തിന്റെ ഇൻസ്റ്റ​ഗ്രാം, ട്വിറ്റർ ഹാൻഡിലുകളിലെല്ലാം ഐശ്വര്യ ആർ ധനുഷ് എന്നാണ് കിടന്നിരുന്നത്. വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷവും പേരിൽ മാറ്റം വരുത്തിയിരുന്നില്ല. ഇപ്പോൾ ധനുഷിന്റെ പേര് തന്റെ എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലിങ്ങിലുകളിൽ നിന്നും നീക്കിയിരിക്കുകയാണ് ഐശ്വര്യ. പകരം അച്ഛൻ രജനീകാന്തിന്റെ പേരാണ് ചേർത്തത്. 

ദിവസങ്ങൾക്കു മുൻപ് ധനുഷും മക്കളും പൊതുവേദിയിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ മോചനം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് താരം പൊതുവേദിയിൽ എത്തുന്നത്. അതിനു പിന്നാലെ ഐശ്വര്യ മക്കൾക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ''എന്റെ ഉദരത്തിലായിരിക്കുമ്പോൾ നിങ്ങൾ എന്നെ ചവിട്ടി... വളർന്നു തുടങ്ങിയപ്പോൾ നിങ്ങൾ എന്നെ ചുംബിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ഇത് അളക്കാൻ കഴിയാത്ത സ്നേഹമാണ്. നിങ്ങളുടെ വളർച്ച ഞാൻ എന്നേക്കും നിധിയായി സൂക്ഷിക്കും" എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്. ആറ് മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. യത്ര, ലിംഗ എന്നിങ്ങനെ രണ്ടുമക്കളാണ് ഇരുവര്‍ക്കുമുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com