'ഡെയർ ഡെവിളാ'യി അജിത്; നിർമാണം ശാലിനി; താരനിരയിൽ ഉണ്ണി മുകുന്ദനും

'ഗുഡ് ബാഡ് അഗ്ലി', 'മാർക്ക് ആന്റണി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Dare Devil
Dare DevilSpecial Arrangement
Updated on: 
1 min read

തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ 64-ാം ചിത്രത്തിന് തുടക്കമായി. 'ഡെയർ ഡെവിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നവംബർ രണ്ടിന് ചെന്നൈയിൽ നടന്നു. നിരവധി പ്രമുഖ സിനിമാ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

'മാർക്ക് ആന്റണി', 'ഗുഡ് ബാഡ് അഗ്ലി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആദിക് രവിചന്ദ്രനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അജിത് കുമാറിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത് കുമാറാണ് നിർമാണം. ചിത്രത്തിലെ താരനിരയും ശ്രദ്ധേയമാണ്.

മലയാളി താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജിത് കുമാറിനൊപ്പം ഉണ്ണി മുകുന്ദൻ ഒന്നിക്കുന്നുവെന്നത് മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു. പാർഥിപൻ, സുനിൽ, ശ്രീലീല, കിങ്‌സ്‌ലി, പ്രഭു, രാധിക, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

നവംബർ 12ന് ഹൈദരാബാദിലാണ് ഡെയർ ഡെവിളിന്റെ ചിത്രീകരണം ആരംഭിക്കുക. ഫെബ്രുവരി അവസാനം വരെ നീളുന്ന തുടർച്ചയായ ഷെഡ്യൂളാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും മറ്റ് അപ്‌ഡേറ്റുകളും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

Dare Devil
സൂര്യയുടെ 'സീൻ' കേരള അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് 7 മുതൽ; നവംബർ 6ന് തിയേറ്ററുകളിൽ
Dare Devil
അനിയുടെ പവറില്ലാതെ 'കിം​ഗ്'; എഡ് ഷീരാനും അർജിത് സിങ്ങും പാടിയിട്ടും ഇംപാക്ടില്ലെന്ന് വിമർശനം
Dare Devil
'തട്ടിക്കൊണ്ടു പോകുന്നത് കൂടിയാൽ രാമായണത്തെ കുറ്റം പറയുമോ ?'; രാം ​ഗോപാൽ വർമയ്ക്ക് വിമർശനം
Summary

Ajith as a 'Dare Devil'; produced by Shalini; Unni Mukundan also in the cast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER