മുടി പറ്റെ വെട്ടി അജിത്! 'എകെ 64' ലെ ലുക്ക് ആണോയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ

വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി ഈ വർഷം റിലീസിനെത്തിയത്.
Ajith
അജിത് (Ajith)എക്സ്
Updated on
1 min read

വിജയ് കഴിഞ്ഞാൽ തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് അജിത് കുമാർ. വിജയ് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത അജിത്തിന്റെ ചിത്രങ്ങൾക്കും ലഭിക്കാറുണ്ട്. ഈ വർഷം രണ്ടോളം ചിത്രങ്ങളാണ് അജിത്തിന്റേതായി പുറത്തുവന്നത്. വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി ഈ വർഷം റിലീസിനെത്തിയത്.

ഗുഡ് ബാഡ് അ​ഗ്ലി തിയറ്ററുകളിൽ മികച്ചാഭിപ്രായം നേടിയപ്പോൾ വിടാമുയർച്ചി പ്രേക്ഷകരെ നിരാശപ്പെടുത്തി. അടുത്തിടെ കാർ റേസിങ് രം​ഗത്തേക്കും അജിത് കടന്നിരുന്നു. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുടി പറ്റെ വെട്ടിയ അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ബാർസലോണയിൽ നിന്നുള്ള ചിത്രമാണിതെന്നാണ് പുറത്തുവരുന്ന വിവരം. യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണിപ്പോൾ അജിത്. എകെ 64 ആണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ സംവിധായകനായ അദിക് രവിചന്ദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ajith
ആസാദിയും സ്ക്വിഡ് ​ഗെയിമും ഉണ്ടേ ഈ ആഴ്ച ഒടിടിയിൽ; കാണാൻ മറക്കല്ലേ

ചിത്രത്തിൽ അതിഥി വേഷത്തിൽ നടൻ മോഹൻലാലും എത്തുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിലെ നിർണായക വേഷമായിരിക്കും മോഹൻലാലിന്റേതെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Summary

Actor Ajith new look goes viral on social media and its believed that he may sport this look in his next film AK 64.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com