അജിത്തിന്റെ ‘ഡെയർ ഡെവിൾ’; മോഹൻലാലിന് പകരം ശിവരാജ്കുമാറോ?

രജനികാന്ത് ചിത്രം ‘ജയിലറി’ലെ അതിഥിവേഷത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യത നേടിയ താരമാണ് ശിവരാജ്കുമാർ
Dare Devil
Dare Devil Facebook
Updated on: 
1 min read

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡെയർ ഡെവിൾ’ വീണ്ടും ചർച്ചകളിൽ. ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ താരം പിന്മാറിയതായും പകരം കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിനെ പരിഗണിക്കുന്നതായുമാണ് പുതിയ റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സിനിമാ ​ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സ​ജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

‘ഗുഡ് ബാഡ് അഗ്ലി’യുടെ വിജയത്തിനു ശേഷം അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും മറ്റു വിവരങ്ങൾ പുറത്തുവരാത്തത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനിടെ ചിത്രീകരണം നവംബർ 12ന് ​ഹൈദരാബാദിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ചിത്രത്തിൽ ഉണ്ണിമുകുന്ദൻ, ശ്രീലീല, പ്രഭു, പാർത്ഥിപൻ, സുനിൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെ ചിത്രത്തിലെ നിർണായക കഥാപാത്രത്തിനായി സമീപിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ താരം പിന്മാറിയെന്നുമാണ് റിപ്പോർട്ടുകൾ. തുടർന്നാണ് ആ വേഷത്തിലേക്ക് ശിവരാജ്കുമാറിനെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്.

രജനികാന്ത് ചിത്രം ‘ജയിലറി’ലെ അതിഥിവേഷത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യത നേടിയ താരമാണ് ശിവരാജ്കുമാർ. ‘ജയിലർ 2’വിലും താരം എത്തുന്നുണ്ട്. ഈ ജനപ്രീതി കൂടി പരിഗണിച്ചാണ് ശിവരാജ്കുമാറിനെ അജിത് ചിത്രത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

അതേസമയം, ചിത്രത്തിലെ മോഹൻലാലിനായി ആദ്യം ആലോചിച്ച കഥാപാത്രത്തിലേക്ക് ഉണ്ണി മുകുന്ദനെ കാസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നവംബർ രണ്ടിന് ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പൂജാചടങ്ങിൽ ഉണ്ണി മുകുന്ദൻ പങ്കെടുത്തിരുന്നു. അജിത്തിന്റെ ഭാര്യ ശാലിനി അജിത് കുമാറാണ് ബ്രേവ്ഹാർട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം.

Summary

Ajith’s ‘Dare Devil’: Shivarajkumar to replace Mohanlal?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER