'ഭാര്യയുമായി ലൈവിൽ വാ, എന്നിട്ട് വിശ്വസിക്കാം'; കമന്റിന് മറുപടിയുമായി അജ്മൽ അമീർ

അജ്മൽ വിഡിയോ കോൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമന്റുകളിൽ പറയുന്നു.
Ajmal Amir
Ajmal Amirഇൻസ്റ്റ​ഗ്രാം
Updated on
1 min read

അടുത്തിടെയാണ് നടൻ അജ്മൽ അമീറിനെതിരെ ലൈംഗികാരോപണവുമായി യുവതി രം​ഗത്തെത്തിയത്. ഇതിന് പിന്നാലെ വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയ്സ് ഇമിറ്റേറ്റിങ്ങിനുമൊന്നും തന്നെയും തന്‍റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് അജ്മലും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

എന്നാൽ അജ്മൽ പങ്കുവച്ച ഇൻസ്റ്റ​ഗ്രാം വിഡിയോയ്ക്ക് താഴെ വൻ തോതിലുള്ള വിമർശനമാണ് ഉയർന്നത്. മാത്രമല്ല, നിരവധി പെൺകുട്ടികളെ അജ്മലിനെതിരെ തങ്ങൾക്ക് നടനിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം പങ്കുവച്ച് രം​ഗത്തെത്തുകയും ചെയ്തു. തനിക്കെതിരെ ഉയർന്ന പല വിമർശന കമന്റുകൾക്കും അജ്മൽ മറുപടിയും നൽകിയിരുന്നു.

‘ഭാര്യയുമായി വന്നു മറുപടി നൽകിയാൽ വിശ്വസിക്കാം’ എന്ന കമന്റിന് അജ്മൽ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘‘ഭാര്യയുമായി ലൈവിൽ വാ എന്നിട്ട് വിശ്വസിക്കാം’’ എന്നായിരുന്നു ഒരു കമന്റ്. ‘‘ഞാൻ ഒന്നും തെളിയിക്കാൻ ശ്രമിക്കുന്നില്ല സഹോദരാ’’ എന്നാണ് അജ്മൽ അമീർ ഇതിന് മറുപടിയായി കുറിച്ചത്.

തനിക്കെതിരെ പ്രചരിച്ച ശബ്ദ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചു കൊണ്ടാണ് അജ്മൽ കഴിഞ്ഞ ദിവസം വിഡിയോ പങ്കുവച്ചത്. ഈ വിഡിയോയ്ക്ക് താഴെയാണ് നിരവധി പെൺകുട്ടികൾ നടനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. അജ്മൽ വിഡിയോ കോൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമന്റുകളിൽ പറയുന്നു.

സിനിമയിൽ തനിക്കൊപ്പം പ്രവർത്തിച്ച സഹതാരങ്ങളോടും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം അജ്മലിന്റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നത്. വാട്സാപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പ്രചരിച്ചത്.

Ajmal Amir
'എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കുന്നവരല്ല ഞങ്ങൾ; എനിക്ക് ഭയങ്കര കംഫർട്ടബിളാണ് നസ്‍ലിൻ'

സെക്സ് സംഭാഷണത്തിൽ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. ‘തന്റെ കല്യാണം കഴിഞ്ഞതല്ലേ’ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ ‘അതൊന്നും താൻ അറിയേണ്ടെന്നും താമസ സൗകര്യം ഒരുക്കി തരാമെന്നും’അജ്മൽ പറയുന്നതായി ഈ ദൃശ്യങ്ങളിലുണ്ട്.

Ajmal Amir
'എഐ വോയ്സ് കൊണ്ടൊന്നും എന്നെ തകർക്കാൻ കഴിയില്ല'; ലൈം​ഗികാരോപണത്തിൽ പ്രതികരിച്ച് നടൻ അജ്മൽ

പുറത്തുവന്ന സന്ദേശങ്ങൾ താനല്ല അയച്ചതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നുമാണ് അജ്മലിന്റെ വാദം. ഇതോടെ, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ വിഡിയോയും പങ്കുവച്ചിരുന്നു.

Summary

Cinema News: Actor Ajmal Amir response to sexual allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com