'ലവ് ലെറ്റര്‍ എഴുതാനുള്ള വിവരമില്ല, അതിനാല്‍ ഫോണ്‍ വിളിച്ചു'; ദീപ നായരെ വിളിച്ചതിനെക്കുറിച്ച് അജു വര്‍ഗീസ്

ഒരുപാട് പേരെ വിളിച്ചിട്ടുണ്ട്. പക്ഷെ എടുത്തത് ദീപ ചേച്ചി മാത്രമാണ്
Aju Varghese, Deepa Nayar
Aju Varghese, Deepa Nayar
Updated on
1 min read

നടന്‍ അജു വര്‍ഗീസ് പ്രിയം സിനിമ കണ്ട് തന്നെ വിളിച്ചിട്ടുണ്ടെന്ന ദീപ നായരുടെ വാക്കുകള്‍ ഈയ്യടുത്ത് വൈറലായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ നടിയാണ് ദീപ നായര്‍. അന്ന് കൂട്ടിയായിരുന്ന അജു വര്‍ഗീസ് തന്നെ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് ദീപ പറഞ്ഞത്. പൊങ്കാലയിടാന്‍ നാട്ടിലെത്തിയപ്പോഴായിരുന്നു ദീപ ഓര്‍മ പങ്കിട്ടത്.

Aju Varghese, Deepa Nayar
'ഈശ്വരാ, സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ...'; മുസ്ലിം മതം മാറിയ ആദ്യത്തെയാളല്ല ഞാന്‍: ലക്ഷ്മി പ്രിയ

വര്‍ഷങ്ങള്‍ക്ക് അജു നടനായപ്പോള്‍ താന്‍ അജുവിന്റെ ആരാധികയായെന്നും ദീപ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അജു തന്നെ സംസാരിക്കുകയാണ്. പുതിയ ചിത്രം വാഴ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ദീപയെ ഫോണ്‍ വിളിച്ചതിനെക്കുറിച്ച് പറഞ്ഞത്.

Aju Varghese, Deepa Nayar
ബേസിലിന്റെ 'ശക്തിമാനാകാന്‍' അല്ലു അര്‍ജുന്‍? രണ്‍വീറിനോട് പറഞ്ഞ അതേ കഥ; പ്രഖ്യാപനം എന്നുണ്ടാകും?

ദീപ പറഞ്ഞത് കേട്ടിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അജു. ''എനിക്ക് കുറേ പോസ്റ്ററുകള്‍ വന്നിരുന്നു. ദീപ ചേച്ചി എന്റെ സുഹൃത്താണ്. ലവ് ലെറ്റര്‍ എഴുതാനുള്ള വിവരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണ്‍ ചെയ്തു. പറഞ്ഞതൊന്നും ഓര്‍മയില്ല. ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുമായിരുന്നു'' എന്നാണ് അജു പറയുന്നത്.

നമ്മളന്ന് കുഞ്ചാക്കോ ബോബന്‍ ഫാന്‍ ആണ്. ചാക്കോച്ചന്റെ അനിയത്തിപ്രാവ്, നിറം, മയില്‍പ്പീലിക്കാവ്, അങ്ങനെയാണ് പ്രിയയവും കാണുന്നത്. സ്വാഭാവികമായും ആനിയെന്ന കഥാപാത്രത്തോടും ദീപ ചേച്ചിയോടും ഇഷ്ടം തോന്നി. ഭയങ്കര നല്ല കഥാപാത്രമാണ്. അങ്ങനെ വിളിച്ചതാണെന്നും അജു പറയുന്നു.

ഡയറക്ടറി നോക്കിയാണ് നമ്പര്‍ കണ്ടുപിടിച്ചത്. പ്രിയം ഇറങ്ങിയത് മുതല്‍ അറിയാം. മഞ്ജിമയെ കണ്ടപ്പോള്‍ ചോദിച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ചെയ്തുവെന്ന് അറിഞ്ഞു. പക്ഷെ നേരിട്ട് കണ്ടത് കഴിഞ്ഞ വര്‍ഷമായിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു. അതേസമയം താന്‍ കുറേപേരെ അങ്ങനെ വിളിച്ചിട്ടുണ്ടെന്നും അജു പറയുന്നു.

ഡയറക്ടറി നോക്കി മമ്മൂക്കയെ വിളിച്ചിട്ടുണ്ട്. പക്ഷെ എടുത്തിട്ടില്ല. ചാക്കോച്ചനേയും വിളിച്ചിട്ടുണ്ട്. എടുത്തിട്ടില്ല. ആകെ എടുത്തത് ദീപ ചേച്ചി മാത്രമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്ന് എനിക്ക് 15 വയസ് മാത്രമേയുള്ളൂവെന്നാണ് അജു ഓര്‍ക്കുന്നത്.

Summary

Aju Varghese on his famous phone call to Deepa Nayar. Says he used to call many stars but only Deepa took the call.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com