

നടൻ വിജയകുമാറിനെതിരെ സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ രംഗത്ത്. ആകാശം കടന്ന് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. വിജയകുമാറിന്റെ നിസ്സഹകരണം മൂലം തന്റെ സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്നാണ് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചത്. തിരക്കഥ മാറ്റേണ്ടിവന്നുവെന്നും കൂട്ടിച്ചേർത്തു.
15 ദിവസത്തെ ഷെഡ്യൂളിൽ 11 ദിവസങ്ങൾ മാത്രമാണ് നടൻ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്ക്കെതിരേ നിലകൊള്ളുകയായിരുന്നുവെന്നും സംവിധായകൻ കുറ്റപ്പെടുത്തി. ഇതുകാരണം തിരക്കഥയിൽ മാറ്റം വരുത്തേണ്ടിവന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടുവെന്നും സിദ്ദിഖ് കൊടിയത്തൂർ പറഞ്ഞു.
മേയ് 20-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടുപോവുകയായിരുന്നു. കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയിൽ നടൻ നൽകിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.
നവാഗതനായ സിദ്ദിഖ് കൊടിയത്തൂർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഭിന്നശേഷിക്കാരനായ ഒരു യുവാവിന്റേയും കുടുംബത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ഭിന്നശേഷിക്കാരൻ ആയ അമൽ ഇഖ്ബാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയകുമാറിനെ കൂടാതെ ഇബ്രാഹിംകുട്ടി, മഖ്ബൂൽ സൽമാൻ, ഷാഫി കൊല്ലം, കുളപ്പുള്ളി ലീല, പ്രിയ ശ്രീജിത്ത്, ഭുവനേശ്വരി ബിജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം ലത്തീഫ് മാറഞ്ചേരി,. ഗാനരചന ഹംസ കയനിക്കര, അമീൻ കാരക്കുന്ന്. സംഗീതം മുഹ്സിൻ കുരിക്കൾ,കെ പി നജ്മുദ്ദീൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates