തെലുങ്കിൽ വീണ്ടും മമ്മൂട്ടി; അഖിൽ അക്കിനേനി ചിത്രം 'ഏജന്റ് ടീസർ 

സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന സിനിമ പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും എത്തുക
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. നാഗാർജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നുവെന്നതാണ് മലയാളികളെ ആകർഷിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ടീസറിന്റെ ആദ്യ ഭാഗത്ത് മമ്മൂട്ടിയും പിന്നീട് അഖിൽ അക്കിനേനിയുമാണ് ഉള്ളത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന സിനിമ പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും എത്തുക. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. 
 
വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER