'ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ട് കേരളത്തില്‍'; വീണ്ടും എയറിലേക്ക് പറന്ന് അഖില്‍ മാരാര്‍

Akhil Marar
Akhil Marar
Updated on
1 min read

വീണ്ടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി അഖില്‍ മാരാര്‍. ഐന്‍സ്റ്റീനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് അഖില്‍ മാരാര്‍ വിവാദത്തിലായിരിക്കുന്നത്. കേരളം രാജാക്കന്മാരുടെ കാലം മുതലേ അപ്പ്‌ഡേറ്റഡ് ആണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. സ്‌പോട്ട്‌ലൈറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖില്‍ മാരാരുടെ പരാമര്‍ശം.

Akhil Marar
'ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല, എന്റെ ഉമ്മയുടെ പ്രായമുണ്ട്, കുടുംബം ഒപ്പമുണ്ട്'; പ്രതികരിച്ച് ഷിയാസ് കരീം

കേരളം രാജാക്കന്മാരുടെ കാലത്തേ അപ്പ്‌ഡേറ്റഡ് ആയിരുന്നു. മാര്‍ത്താണ്ഡ വര്‍മയുടെയോ സ്വാതി തിരുനാളിന്റെയോ കാലത്ത് ഐന്‍സ്റ്റീനെ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്. പിന്നാലെ സോഷ്യല്‍ മീഡിയ അഖില്‍ മാരാരെ എയറിലേക്ക് പറത്തി വിടുകയാണ്. പ്രസവത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പുതിയ വിവാദം.

Akhil Marar
4.1 മില്യണ്‍ കാഴ്ചക്കാർ; 'അംശം' ഗാനം ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാമത്

'കേരളം എങ്ങനെയാണ് നമ്പര്‍ വണ്ണായത്. 1847ല്‍ കേരളത്തില്‍ സിഎംഎസ് കോളേജ് സ്ഥാപിച്ച കാലം മുതല്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവിടെ വന്ന കാലം മുതല്‍, ഇവിടുത്തെ രാജാക്കന്മാരുടെ ചിന്ത മുതല്‍ നമ്മള്‍ ഭയങ്കര അപ്‌ഡേറ്റഡായിരുന്നു. മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണോ സ്വാതി തിരുനാളിന്റെ കാലത്താണോ എന്ന് എനിക്കറിയില്ല, ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ടെന്നാണ് പറയുന്നത്.'' അഖില്‍ മാരാര്‍ പറയുന്നു.

''അങ്ങനത്തെ രാജാക്കന്മാരുടെ ചിന്തകളിലൂടെ, അവര്‍ക്കൊപ്പം സഞ്ചരിച്ച ബ്രാഹ്മണന്മാരുടെ ചിന്തകളിലൂടെ, അന്ന് അവര്‍ക്കൊപ്പം ബ്രാഹ്മണന്മാരാണല്ലോ ഉള്ളത്, ഇനി ഞാന്‍ ജാതി പറഞ്ഞെന്ന് പറയരുത്, അതല്ല പറഞ്ഞത്, അന്നത്തെ അറിവും ബോധവമുള്ള ബ്രാഹ്മണന്മാരുടെ ചിന്ത നടപ്പിലാക്കി എടുത്തതിന്റെ ഫലമായിട്ട് കേരളം ഭരിക്കാന്‍ തുടങ്ങുന്ന കാലത്ത് തന്നെ നമ്മള്‍ അപ്‌ഡേറ്റഡാണ്'' എന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

അഖില്‍ മാരാരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അഖില്‍ പറയുന്നതിലെ മണ്ടത്തരം കൊച്ചുകുട്ടികള്‍ക്ക് പോലും മനസിലാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. സ്വാതി തിരുനാളും മാര്‍ത്താണ്ഡ വര്‍മയും ജീവിച്ചിരുന്ന കാലത്ത് ഐന്‍സ്റ്റീന്‍ ജനിച്ചതു പോലുമുണ്ടായിരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. വിവരക്കേട് പറയുമ്പോള്‍ മിനിമം ഗൂഗിള്‍ സെര്‍ച്ച് എങ്കിലും ചെയ്ത് നോക്കണമെന്നും അവര്‍ പറയുന്നു.

നേരത്തെ പ്രസവത്തെക്കുറിച്ചുള്ള അഖില്‍ മാരാരുടെ വാക്കുകള്‍ വിവാദമായിരുന്നു. പണ്ട് കാലത്ത് സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതാണ് പ്രസവമെന്നും ആശുപത്രികള്‍ വന്നതോടെയാണ് പ്രസവം സങ്കീര്‍ണമായതെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ അഖില്‍ മാരാര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

Summary

Akhil Marar gets trolled for his remark on Albert Einstein and Kerala Kings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com