മകള്‍ക്ക് മരുന്ന് വാങ്ങാന്‍ 150 രൂപയില്ല, മരണം മുന്നില്‍ കണ്ട ജീവിതം; ഇന്ന് ഇഎംഐ മാത്രം ഒന്നര ലക്ഷം; ട്രോളുകളോട് അഖില്‍ മാരാര്‍

ഭാര്യ വീട്ടില്‍ അവരുടെ ചിലവില്‍ കഴിയുന്ന ഒരു ഗതിയും ഇല്ലാത്ത ഒരുവന് അവസാനം വീട് വിട്ടു ഇറങ്ങേണ്ടി വന്നു
Akhil Marar
Akhil Mararഫെയ്സ്ബുക്ക്
Updated on
2 min read

തനിക്ക് ഒരു മാസം ജീവിക്കാന്‍ മൂന്നര ലക്ഷം വരെ വേണ്ടി വരുമെന്ന് ബിഗ് ബോസ് വിന്നറും സംവിധായകനും നടനുമായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ അഖില്‍ മാരാരെ ട്രോളുകയും ചെയ്തു. അഖില്‍ മാരാരുടെ വാക്കുകള്‍ 'തള്ളാ'ണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. തനിക്കെതിരായ ട്രോളുകള്‍ക്ക് മറുപടി നല്‍കുകയാണ് അഖില്‍ മാരാര്‍.

Akhil Marar
നിറത്തിന്റെ പേരില്‍ മണിയെ അവഹേളിച്ചത് ദിവ്യ ഉണ്ണി അല്ല, മറ്റൊരു നടി; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി വിനയന്‍

താന്‍ പറഞ്ഞത് സത്യസന്ധമായ മറുപടിയാണ്. ഒരിക്കല്‍ മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതിരുന്ന, മരണം മുന്നില്‍ കണ്ട് ജീവിച്ചിരുന്ന താന്‍ ഇന്ന് ഒന്നര ലക്ഷം ഇഎംഐ മാത്രം അടയ്ക്കുന്നുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നു. ഒന്നുകില്‍ നിങ്ങള്‍ എന്നെ പരിഹസിക്കുക അല്ലെങ്കില്‍ ഞാന്‍ എത്തിച്ചേര്‍ന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാന്‍ തയ്യാറാവണമെന്നും വിമര്‍ശകരോട് അഖില്‍ മാരാര്‍ പറയുന്നുണ്ട്. അഖില്‍ മാരാരുടെ കുറിപ്പ് ഇങ്ങനെയാണ്:

Akhil Marar
പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ട്, ആളുകള്‍ കണ്ടത് എന്റെ മതം: ഷെയ്ന്‍ നിഗം

എത്രയാണ് ചേട്ടാ ഒരു മാസം അടയ്ക്കുന്ന ഇഎംഐ എന്നൊരു അവതാരകന്‍ ചോദിച്ചാല്‍ അതിന് സത്യസന്ധമായ മറുപടി പറയുമ്പോള്‍ ആ മറുപടി വാര്‍ത്ത ആയി മാറുന്നു. ട്രോള്‍ ആയി മാറുന്നു. പലര്‍ക്കും അതൊരു തള്ളായി മാറുന്നു. നമ്മള്‍ മറ്റൊരാളെ എതിര്‍ക്കുന്നത് അയാള്‍ ആയി തീരുന്നതോടെ അവസാനിക്കും. പാവപെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാന്‍ അവന്‍ പണക്കാരന്‍ ആയാല്‍ മതി. ആരും അറിയാത്തവന് പ്രശസ്തി ഉള്ളവനെ എതിര്‍ക്കുന്നത് അവസാനിക്കാന്‍ അവനും പ്രശ്സ്തന്‍ ആയാല്‍ മതി.

ഒന്നുകില്‍ നിങ്ങള്‍ എന്നെ പരിഹസിക്കുക അല്ലെങ്കില്‍ ഞാന്‍ എത്തിച്ചേര്‍ന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാന്‍ തയ്യാറാവുക. 2017 ഷെയര്‍ മാര്‍ക്കറ്റ് ഇല്‍ ഉണ്ടായ നഷ്ടം നികത്താന്‍ കാര്‍ഷിക വായ്പ രണ്ടര ലക്ഷം എടുത്തു. പിന്നീട് 2018 അവസാനത്തോടെ മൊബൈല്‍ ടവറിന് ഡീസല്‍ അടിക്കാന്‍ ഒരു പിക് അപ്പ്, ജീറ്റോ രണ്ട് വാഹനങ്ങള്‍ കടം വാങ്ങി എടുത്തു.. നാല് മാസങ്ങള്‍ക്ക് ശേഷം കോണ്‍ട്രാക്റ്റ് നഷ്ടപ്പെട്ടു. വരുമാനം എല്ലാം നിലച്ചു വലിയ കടത്തില്‍ ആയി കിട്ടിയ വിലയ്ക് വാഹങ്ങനങ്ങള്‍ വിറ്റു. കാറിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥ ആയി. നാട്ടുകാരുടെ മുന്നില്‍ വീട്ടുകാരുടെ മുന്നില്‍ അഭിമാനം പണയം വെയ്ക്കാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു തുടങ്ങി.

150 രൂപ മകളുടെ അസുഖത്തിന് ഡോക്ടര്‍ ഫീസ് നല്‍കാന്‍ കഴിയാത്ത അവസ്ഥ വന്നു. ഭാര്യ വീട്ടില്‍ അവരുടെ ചിലവില്‍ കഴിയുന്ന ഒരു ഗതിയും ഇല്ലാത്ത ഒരുവന് അവസാനം വീട് വിട്ടു ഇറങ്ങേണ്ടി വന്നു. ആരുമില്ലാതെ ഞാന്‍ കാറില്‍ ഇരുന്ന് കരഞ്ഞു. വീഴാന്‍ ഞാന്‍ തയ്യാറല്ലത്തത് കൊണ്ടും എന്നെ നയിക്കാന്‍ ഒരു ശക്തി എനിക്കൊപ്പം ഉള്ളത് കൊണ്ടും ഞാന്‍ മുന്നോട്ട് പോയി. വണ്ടിയുടെ സിസി മുടങ്ങി, മാസം 800രൂപ പലിശ അടയ്ക്കാന്‍ കഴിയാതെ വന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയില്‍ സിനിമയ്ക്കു തിരക്കഥ എഴുതി.. പല നിര്‍മാതാക്കളെ കണ്ടു. അവസാനം യോഹന്നാന്‍ സാര്‍ ദൈവമായി അവതരിച്ചു. അദ്ദേഹത്തിനു ഇഷ്ട്ടപെട്ട സിനിമ എഴുതണം. അദ്ദേഹം പറയുന്ന ബഡ്ജറ്റില്‍ ചെയ്യണം..

ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും നാടും ഉപേക്ഷിച്ചു മരണം മാത്രം മുന്നില്‍ കണ്ട് ജീവിക്കുന്ന ഞാന്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗമായി എനിക്ക് ലഭിച്ച അവസരത്തെ കണ്ടു. സിനിമ പരാജയം ആയിരിക്കാം പക്ഷെ എന്റെ നിശ്ചയദാര്‍ഢ്യം, കഠിന പരിശ്രമം, പ്രതിസന്ധികള്‍ അതിജീവിച്ച മനസ് ഇതൊന്നും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല..

ഷോര്‍ട് ഫിലിം പോലും നീ എടുക്കില്ല എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഇന്നും പലരും ചര്‍ച്ച ചെയ്യുന്ന പലരും പറയാന്‍ മടിക്കുന്ന ഒരു സിനിമ ഞാന്‍ തീയേറ്ററില്‍ എത്തിച്ചു. വണ്ടിയുടെ സിസി അടയ്ക്കാന്‍ ഗതി ഇല്ലാതിരുന്ന ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വാഹനങ്ങളുടെ ഇഎംഐ അടയ്ക്കുന്നത് 1.27 ലക്ഷം രൂപയാണ്. ഇഎംഐ ഇല്ലാത്ത കാറുകള്‍ വേറെയും ഉണ്ട്. കാര്‍ഷിക വായ്പ രണ്ടര ലക്ഷം രൂപ പിന്നീട് റവന്യു റിക്കവറി ആയി അഞ്ചെമുക്കാല്‍ ലക്ഷം അടച്ചു ഞാന്‍ ലോണ്‍ ക്ലോസ് ചെയ്തു.

2013 ഇല്‍ 8000 രൂപ പെന്റിങ് ആയി കിടന്ന മുത്തൂറ്റിന്റെ ലോണ്‍ പിന്നീട് ഒരു ലക്ഷത്തി നാല്‍പതിനായിരം അവര്‍ ആവശ്യപ്പെട്ടു. അതും ഞാന്‍ ക്ലോസ് ചെയ്തു. സിബല്‍ സ്‌കോര്‍ ഇല്ലാത്തത് കൊണ്ട് ഒരു മൊബൈല്‍ പോലും വാങ്ങാന്‍ പറ്റാത്ത എനിക്ക് കഴിഞ്ഞ മാസം 20 ലക്ഷം പ്രീ അപ്രൂവ്ഡ് ഓഡി. 15ലക്ഷം പേര്‍സണല്‍ പ്രീ അപ്രൂവ്ഡ് ലോണ്‍ ഒക്കെ പാസ്സായി കിടപ്പുണ്ട്. ഹോം ലോണ്‍ 24000( കൊച്ചിയില്‍ ഒരു ത്രീ ബിഎച്ച്‌കെ ഫ്‌ലാറ്റ് വാങ്ങി ഫുള്‍ ആയി ഫര്‍ണിഷ് ചെയ്യാന്‍ എത്ര ആകും ഇഎംഐ പ്രകാരം എത്ര ലോണ്‍ ഉണ്ടെന്ന് മനസ്സിലാക്കുക ആ ലോണില്‍ 5 ലക്ഷം ഫിക്‌സഡ് ഡിപ്പോസിറ്റുമാണ്)

ഇപ്പോള്‍ ആകെ ഇഎംഐ ഒന്നര ലക്ഷം. ചിട്ടി- 15000(15 ലക്ഷം) എന്റെ എല്ലാ ലോണും ആകെ മുതലിന്റെ 20% മാത്രമാണ്. മൂന്നരലക്ഷം അല്ല പത്തു ലക്ഷം ചിലവ് വരട്ടെ അത് അടയ്ക്കാനുള്ള ശേഷി ഉണ്ടാക്കി എടുക്കാന്‍ ആണ് പരിശ്രമിക്കുന്നത്. എവിടെയെങ്കിലും ആരെങ്കിലും പടച്ചു വിടുന്ന വാര്‍ത്തകളില്‍ നിങ്ങള്‍ മനസ്സിലാക്കിയ അഖില്‍ അല്ല ഞാന്‍ എന്ന് ബിഗ് ബോസ് കണ്ട പ്രേക്ഷകരോട് ചോദിക്കു. അവര്‍ക്കറിയാം ഞാന്‍ ആരാണെന്നും എന്റെ മനസ്സിന്റെ നന്മ എന്താണെന്നും എനിക്കുള്ള കഴിവുകള്‍ എന്താണെന്നും. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു

Summary

Akhil Marar replies to trolls. He breaks down his expenses for them. He pays EMI of 1.5 Lakhs per month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com