പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ട്, ആളുകള്‍ കണ്ടത് എന്റെ മതം: ഷെയ്ന്‍ നിഗം

വാര്‍ത്തയൊക്കെ കേള്‍ക്കുമ്പോള്‍ നെഞ്ചുവേദനയെടുക്കും
Shane Nigam
Shane Nigamഫയല്‍
Updated on
1 min read

സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ജീവിതത്തിലെ നിലപാടുകളിലൂടേയും ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. പലസ്തീന്‍ വിഷയത്തിലെ ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ടാണ് താന്‍ അന്ന് പ്രതികരിച്ചതെന്നാണ് ഷെയ്ന്‍ പറയുന്നത്. എന്നാല്‍ പലരും അന്ന് കണ്ടത് തന്റെ മതമാണെന്നും ഷെയ്ന്‍ പറയുന്നു.

Shane Nigam
ദുര്‍ഗ്ഗ പൂജയ്ക്കിടെ നടി കജോളിന് അതിക്രമം നേരിട്ടോ?; വൈറല്‍ വിഡിയോയുടെ സത്യാവസ്ഥ എന്ത്?

ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം. പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പലരും കമന്റ് ചെയ്തത് മറ്റൊരിടത്ത് ഇതുപോലൊരു സംഭവം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നായിരുന്നുവെന്നും ഷെയ്ന്‍ നിഗം പറയുന്നു.

Shane Nigam
ഇത് കാന്താരയുടെ ലോകം! ഋഷഭ് ഷെട്ടിയുടെ എഫേർട്ട് വെറുതെ ആയില്ല; 'കാന്താര ചാപ്റ്റർ 1' ആദ്യ ദിനം എത്ര നേടി?

''പലസ്തീന്‍ വിഷയത്തില്‍ സംസാരിക്കുന്നത് അത് അത്രയും വലിയ പ്രശ്‌നമായി മാറിയതിനാലാണ്. ഇന്നും അത് അവസാനിച്ചിട്ടില്ല. അതിന്റെ താഴെയുള്ള കമന്റ് ഈ മതത്തിന്റെ പേരില്‍ ഇങ്ങനൊരു വിഷയമുണ്ടായി, അതില്‍ ഷെയ്ന്‍ ഒന്നും പറഞ്ഞില്ല എന്നാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ പത്രം വായിക്കുന്ന ആളല്ല. എനിക്ക് വാര്‍ത്തയൊക്കെ കേള്‍ക്കുമ്പോള്‍ നെഞ്ചുവേദനയെടുക്കും. അത്രയും സമ്മര്‍ദ്ദമൊന്നും എനിക്ക് താങ്ങാനാകില്ല. ഇത് എന്റെ ഇന്‍സ്റ്റഗ്രാം ഫീഡില്‍ വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. വലിയ തോതില്‍ കൊച്ചുങ്ങളെ കൊല്ലുന്നത് കണ്ടപ്പോഴാണ് ഞാന്‍ സംസാരിച്ചത്. അപ്പോഴും എന്റെ മതം വച്ചാണ് കണക്ട് ചെയ്യുന്നത്'' ഷെയ്ന്‍ നിഗം പറയുന്നു.

അതേസമയം ബള്‍ട്ടിയാണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ സിനിമ. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. സെല്‍വരാഘവന്‍, ശാന്തനു ഭാഗ്യരാജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Summary

Shane Nigam on why he decided to speak about Palestine. Says people connected the reaction to his religion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com