

അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നത് ബാധ്യതയായിരുന്നുവെന്ന് അഖില്‍ സത്യന്‍. അച്ഛന്റെ അസിസ്റ്റന്റായി ജോലി ചെയ്ത ആദ്യ സിനിമയ്ക്ക് ശേഷം താന്‍ വിഷാദരോഗിയായെന്നും അഖില്‍ സത്യന്‍ പറയുന്നു. മാതൃഭൂമി അക്ഷരത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖില്‍ സത്യന്‍.
''ആ പേടി അസിസ്റ്റ് ചെയ്യുമ്പോഴാണ് ഉണ്ടായിരുന്നത്. അച്ഛനൊപ്പം ആദ്യമായി അസിസ്റ്റ് ചെയ്യുന്നത് 2010 ലാണ്. വിപ്രോയില്‍ നിന്നും ജോലി രാജി വച്ച് അച്ഛന്റെ അസിസ്റ്റന്റാകുന്നത്. അപ്പോഴാണ് പേടി തോന്നിയത്. എനിക്ക് വലിയ കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇപ്പോഴും കാര്യമായിട്ടില്ല. ആദ്യത്തെ അഞ്ച് വര്‍ഷം ആ നിഴലിലാണെന്ന് തോന്നിയിരുന്നു. ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയ്ക്ക് ശേഷമാണ് അത് മാറി തുടങ്ങിയത്. പേടിച്ചിട്ട് ഒന്നും കിട്ടാനില്ല എന്ന് മനസിലായി'' അഖില്‍ സത്യന്‍ പറയുന്നു.
''ആദ്യ സിനിമ അസിസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും എനിക്ക് ക്ലിനിക്കല്‍ ഡിപ്രഷനായി. അന്ന് വിഷാദരോഗം ഇത്ര ഫെയ്മസ് അല്ല. ഡോക്ടര്‍ ചികിത്സിക്കേണ്ട വിഷാദരോഗത്തിലൂടെ കടന്നു പോയിരുന്നു. മരുന്ന് കഴിക്കുക വരെയുണ്ടായി. ഡിപ്രഷന് കഴിയുമ്പോള്‍ എല്ലാവര്‍ക്കും ഒരു ധൈര്യം കിട്ടും. പനി വരുമ്പോള്‍ മരുന്ന് കഴിക്കുന്നതു പോലെ. അത് കഴിച്ചതു കൊണ്ടാണ് എന്റെ അസുഖം മാറിയത്''.
''അത് കഴിഞ്ഞ് എനിക്ക് വേറൊരു ലോകത്തേക്ക് കണ്ണു തുറന്നതു പോലെയായിരുന്നു. അപ്പോഴാണ് ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമ ചെയ്യുന്നത്. ആ സിനിമ കഴിഞ്ഞപ്പോഴേക്കും നല്ല അസിസ്റ്റന്റാകാന്‍ പറ്റുമെന്ന് ഉറപ്പായി. പിന്നെ അച്ഛന്റെ നിഴലിനെ ഭയന്നിട്ടില്ല. ഞാന്‍ പ്രകാശന്‍ കഴിഞ്ഞപ്പോള്‍ എനിക്ക് സ്വന്തമായി സിനിമ ചെയ്യാന്‍ തോന്നി. അതുവരെ അസിസ്റ്റ് ചെയ്യാനാകും എന്നല്ലാതെ സ്വന്തമായി സിനിമ ചെയ്യാനാകും എന്ന് തോന്നിയിരുന്നില്ല. പക്ഷെ ഞാന്‍ പ്രകാശന് ശേഷം ധൈര്യം കിട്ടി'' എന്നും അഖില്‍ സത്യന്‍ പറയുന്നു.
ഇപ്പോള്‍ അച്ഛന്റെ മകന്‍ എന്ന പേടി എനിക്കും അനൂപിനുമില്ലെന്നാണ് തോന്നുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നത് നമുക്ക് കാണാന്‍ ആഗ്രഹമുള്ള സിനിമയുണ്ടാക്കുക എന്നത് മാത്രമാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്റെ സിനിമയാണെന്നെതാന്നും ഘടകമല്ല. ഞാന്‍ ശ്രമിക്കുന്നത് എനിക്കും അച്ഛനും ഇഷ്ടമുള്ള സിനിമ ചെയ്യുക എന്നതാണ്. ഭയത്തേക്കാളും സിനിമയുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇപ്പോള്‍ കൂടുതലും എന്നാണ് അഖില്‍ സത്യന്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates