'അച്ഛന്റെ മോഹൻലാൽ സിനിമകൾ ഒന്നിനു പിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം എനിക്കിപ്പോൾ മനസിലായി'; അഖിൽ സത്യൻ

മുൻപ് നിവിന്റെ പിറന്നാൾ ദിനത്തിൽ അഖിൽ സത്യൻ പങ്കുവെച്ച പോസ്റ്റും വൈറലായി മാറിയിരുന്നു.
Nivin, Akhil Sathyan, Mohanlal, Sathyan Anthikad
Nivin, Akhil Sathyan, Mohanlal, Sathyan Anthikadഫെയ്സ്ബുക്ക്
Updated on
1 min read

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കുന്ന സിനിമയാണ് സർവ്വം മായ. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 നെത്തും. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിനെക്കുറിച്ച് അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ അജു വർഗീസ്.

രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി, അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ട് ആണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത് എന്നാണ് അഖിൽ സത്യന്റെ വാക്കുകൾ.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അച്ഛന്റെ ആദ്യകാല മോഹൻലാൽ സിനിമകൾ ഒന്നിനു പിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം നിവിനൊപ്പം സർവ്വം മായ പൂർത്തിയാക്കിയപ്പോഴാണ് എനിക്ക് വ്യക്തമായി മനസ്സിലായത്. സന്മനസ്സുള്ളവർക്ക് സമാധാനവും, ഗാന്ധിനഗറും, നാടോടികാറ്റും, വരവേൽപ്പും എല്ലാം ഒരു സംവിധായകനും നടനും ചേർന്നുണ്ടാക്കിയത് മാത്രമായിരുന്നില്ല.

രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ട് ആണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്". - അഖിൽ സത്യൻ

മുൻപ് നിവിന്റെ പിറന്നാൾ ദിനത്തിൽ അഖിൽ സത്യൻ പങ്കുവെച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. എന്റെ മോഹൻലാലിന് പിറന്നാളാശംസകൾ എന്നാണ് അഖിൽ നിവിനെക്കുറിച്ച് പറഞ്ഞത്. സത്യൻ അന്തിക്കാട് എന്ന സംവിധായകന് എങ്ങനെയാണോ മോഹൻലാൽ അതുപോലെയാണ് അഖിൽ സത്യന് നിവിൻ പോളി എന്ന തരത്തിലാണ് ഈ പിറന്നാളാശംസയെ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

Nivin, Akhil Sathyan, Mohanlal, Sathyan Anthikad
ഇത്തവണ ഒടിടി തൂക്കാൻ പ്രണവും ദുൽഖറും; പുത്തൻ റിലീസുകളിതാ

നിവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സർവ്വം മായയുടെ ടീസറും ടീം പുറത്തുവിട്ടിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.

Nivin, Akhil Sathyan, Mohanlal, Sathyan Anthikad
'നാല് പേരുടെ കൊലപാതകം എന്റെ തലയില്‍ വച്ച് തന്നു; വനിത പ്രൊഫസറെ ഓടിച്ചിട്ട് പിടിച്ചുവെന്നും പറഞ്ഞു'; ബാബുരാജ് പറയുന്നു

വലിയ പ്രതീക്ഷകളോടെയാണ് നിവിൻ ആരാധകർ ഈ സിനിമയെ നോക്കിക്കാണുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്- നിവിൻ പോളി കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Summary

Cinema News: Akhil Sathyan facebook post about Sathyan Anthikad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com