'വഴിമാറിപ്പോയ മലയാളം സിനിമയെ നീ കൈ പിടിച്ച് വീട്ടിലേക്ക് ആക്കി'; ഇനി അങ്ങോട്ടും പ്രതീക്ഷിക്കാം: അഖില്‍ സത്യന്‍

ഒരു സിമ്പിള്‍ സിനിമയെ മനുഷ്യന്റെ ഇമോഷന്‍ മാത്രമുള്ള സിനിമയെ നിങ്ങള്‍ ഹിറ്റാക്കി
Akhil Sathyan
Akhil Sathyan
Updated on
1 min read

സര്‍വ്വം മായയിലൂടെ ശക്തമായി തിരികെ വന്നിരിക്കുകയാണ് നിവിന്‍ പോളി. പത്ത് ദിവസത്തിനുള്ളില്‍ നൂറ് കോടി പിന്നിട്ട് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരിക്കുകയാണ് സര്‍വ്വം മായ. ആറ് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയെ തേടി ബോക്‌സ് ഓഫീസ് വിജയമെത്തുന്നത്. നിവിന്‍ പോളിയ്ക്ക് മാത്രമല്ല, സംവിധായകന്‍ അഖില്‍ സത്യനും ഈ വിജയം തിരിച്ചുവരവാണ്.

Akhil Sathyan
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ...; ദൈവത്തെപ്പോലെ കൂടെ നിന്ന പ്രേക്ഷകര്‍, നിങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യും'; വികാരഭരിതനായി നിവിന്‍ പോളി

ആദ്യ ചിത്രം പാച്ചുവും അത്ഭുതവിളക്കും പ്രതീക്ഷ വിജയം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ സര്‍വ്വം മായയുടെ വിജയം അഖില്‍ സത്യനും നിര്‍ണായകമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം സര്‍വ്വം മായയുടെ തിയേറ്റര്‍ വിസിറ്റിനിടെ അഖില്‍ സത്യന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സര്‍വ്വം മായ കണ്ട് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞ വാക്കുകളും അഖില്‍ സത്യന്‍ പങ്കുവെക്കുന്നുണ്ട്.

Akhil Sathyan
'ഇങ്ങനെ ഒരു സീൻ കൂടി ഉൾപ്പെടുത്തിയിരുന്നേൽ വേറെ ലെവൽ ആയേനെ'; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ് വിഡിയോ

''ഈ സിനിമ കണ്ട് സംവിധായകന്‍ ഹരിഹരന്‍ സാര്‍ വിളിച്ചിരുന്നു. വഴിമാറി പോയ മലയാളം സിനിമയെ നീ കൈ പിടിച്ച് വീട്ടിലേക്ക് ആക്കിയെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പ്രേക്ഷകരാണ് ആ കൈ പിടിച്ചത്. ലൗണ്ട് ആക്ഷന്‍ ഇല്ലാതെ ബജറ്റ് കുറവായ ഒരു സിമ്പിള്‍ സിനിമയെ മനുഷ്യന്റെ ഇമോഷന്‍ മാത്രമുള്ള സിനിമയെ നിങ്ങള്‍ ഹിറ്റാക്കി കാണിച്ചു കൊടുത്തു. നമ്മള്‍ വളര്‍ന്നത് എല്ലാം ഇത്തരം സിനിമകള്‍ കണ്ടിട്ടാണ്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിദ്ധിഖ്, ലാല്‍ ജോസ് ആരായാലും ആ ഒരു സിനിമാറ്റിക് ഗ്രാമര്‍ നിങ്ങള്‍ തിയേറ്ററില്‍ പ്രൂവ് ചെയ്തു. അതിന് ഒരുപാട് നന്ദി. ഇനി അങ്ങോട്ടും ഇതുപോലുള്ള സിനിമകള്‍ പ്രതീക്ഷിക്കാം'' എന്നാണ് അഖില്‍ സത്യന്‍ പറഞ്ഞത്.

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് നിവിന്‍ പോളിയുടെ സര്‍വ്വം മായ. പത്ത് നാളില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്‍ ഒരുക്കിയ ചിത്രത്തില്‍ റിയ ഷിബുവാണ് നായിക. പ്രീതി മുകുന്ദന്‍, അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, മധു വാര്യര്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ട് കൈ കോര്‍ത്ത സിനിമ കൂടിയാണ് സര്‍വ്വം മായ. ഇരുവരുടേയും രംഗങ്ങള്‍ ചിരി പടര്‍ത്തുന്നുണ്ട്. യുവനടി റിയ ഷിബുവിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. നിവിന്‍ പോളി-റിയ ഷിബു കോമ്പോയാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായത്. റിയ ഷിബുവിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

Summary

Akhil Sathyan opens up about Hariharan's call after watching Sarvam Maya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com