'ഇങ്ങനെ ഒരു സീൻ കൂടി ഉൾപ്പെടുത്തിയിരുന്നേൽ വേറെ ലെവൽ ആയേനെ'; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ് വിഡിയോ

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രത്തിന്റെ നിർമാണം.
Eko
Ekoവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തിയറ്ററിന് പിന്നാലെ ഒടിടിയിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ബാഹുൽ രമേശും ദിൻജിത്ത് അയ്യത്താനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. പൂർണമായി പറഞ്ഞു പോകാതെ പ്രേക്ഷകർക്ക് ചിന്തിക്കാനും അവസരം നൽകിയ ചിത്രത്തിന്റെ ക്ലൈമാക്സ് വലിയ സ്വീകാര്യത നേടിയിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിൽ ഇല്ലാത്ത ക്ലൈമാക്സ് രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എഐയുടെ സഹായത്തോടെയുള്ള ഫാൻ-മെയ്ഡ് ക്ലൈമാക്സ് വിഡിയോയാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ക്ലൈമാക്സിലെ കാണാക്കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ "pink_storiez" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Eko
'തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്ന് തെളിയിച്ച സ്ത്രീ'; മഞ്ജുവിനെ പ്രശംസിച്ച് ശാരദക്കുട്ടി

ഒരു ദിവസം കൊണ്ട് 2.2 ദശലത്തിലധികം കാഴ്ചകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. "ഈ സീനും കൂടി കണ്ടിരുന്നെങ്കിൽ എന്ന് ഉണ്ടായിരുന്നു, ഇപ്പോൾ സമാധാനയി" എന്നാണ് വിഡിയോയിൽ ഒരാൾ കുറിച്ചത്. "ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്" എന്നാണ് മറ്റൊരു കമന്റ്. ബിയാന മോമിൻ, സൗരഭ് സച്ച്ദേവ, സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് എന്നിവർ തകർത്ത് അഭിനയിച്ച ചിത്രമാണ് എക്കോ.

Eko
ആ ചുളിവുകളെ മമ്മൂട്ടി തൊട്ടിട്ടില്ല, ഷാരൂഖ് ഖാനും അങ്ങനെ തന്നെ, കാരണമുണ്ട്; ഡോക്ടറുടെ വാക്കുകള്‍

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത് ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.

Summary

Cinema News: An unseen climax from Eko goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com