ആ ചുളിവുകളെ മമ്മൂട്ടി തൊട്ടിട്ടില്ല, ഷാരൂഖ് ഖാനും അങ്ങനെ തന്നെ, കാരണമുണ്ട്; ഡോക്ടറുടെ വാക്കുകള്‍
അഭിനയത്തിലെന്നത് പോലെ തന്നെ സ്‌റ്റൈലിന്റെ കാര്യത്തിലും യുവാക്കളെപ്പോലും പിന്നിലാക്കി മുന്നിലുണ്ട് മമ്മൂട്ടി. ശരീരം നന്നായി കാത്തുസൂക്ഷിക്കുന്നത് പോലെ തന്നെ സ്‌റ്റെലെിംഗിലും അതീവശ്രദ്ധ പുലര്‍ത്താറുണ്ട് മമ്മൂട്ടി. തന്റെ ശരീരത്തെ കൃത്യമായി പരിപാലിക്കുന്നതിനാലാണ് വലിയൊരു ആരോഗ്യ പ്രതിസന്ധിയെ നേരിട്ട് വേഗം തന്നെ തിരികെ വരാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചത് പോലും.
74ലും രൂപത്തിലും ഭാവത്തിലും ചെറുപ്പം നിലനിര്‍ത്താന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഈ രീതികള്‍ തന്റെ അഭിനയത്തെ ബാധിക്കാതിരിക്കാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി ബൊട്ടോക്‌സ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കോസ്മറ്റോളജി ഡോക്ടര്‍ ദിവ്യ ദിലീപ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.
''മമ്മൂട്ടിയുടെ നെറ്റിയില്‍ ഇപ്പോഴും വരയൊക്കെ അതുപോലെ തന്നെയുണ്ട്. ബൊട്ടോക്‌സ് ഒക്കെ തൊട്ടിട്ടുണ്ടോന്ന് പോലും അറിയില്ല. അവിടെയൊന്നും തൊടാതിരിക്കുന്നതാണ് നല്ലത്. ഇവരൊക്കെ അഭിനേതാക്കളല്ലേ. എക്‌സ്പ്രഷന്‍സൊക്കെ ഇടേണ്ട ആളുകളല്ലേ. ഷാരൂഖ് ഖാനെ നോക്കു. ചുളിവുകളൊക്കെ അങ്ങനെ തന്നെയുണ്ട്. മറ്റുള്ള ട്രീറ്റ്‌മെന്റുകള്‍ എടുക്കുന്നുണ്ടാകില്ല എന്നല്ല. ചെയ്യുന്നുണ്ടാകാം. പക്ഷെ ആ വരകളൊക്കെ വേണമെങ്കില്‍ ബൊട്ടോക്‌സ് ചെയ്ത് നിവര്‍ത്താം. പക്ഷെ അവരത് ചെയ്തിട്ടില്ല'' ദിവ്യ ഫിലിപ്പ് പറയുന്നു.
നേരത്തെ മമ്മൂട്ടി ബൊട്ടോക്‌സ് ചെയ്തിട്ടുണ്ടെന്ന് ഫേഷ്യല്‍ സര്‍ജന്‍ ഡോക്ടര്‍ വരുണ്‍ നമ്പ്യാര്‍ ആരോപിച്ചിരുന്നു. മമ്മൂക്ക സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. പക്ഷെ അത് എന്താണെന്ന് പറയാന്‍ പറ്റില്ല. ഇത് ഓരോ വ്യക്തികളുടെയും പ്രൈവസിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിലര്‍ സര്‍ജറി ചെയ്തിട്ടുണ്ടെന്ന് കണ്ടാല്‍ തന്നെ മനസിലാകും. മമ്മൂക്കയുടെ കാര്യത്തില്‍ അദ്ദേഹം സര്‍ജറി ചെയ്തിട്ടുണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം സ്ഥിരമായി ബൊട്ടോക്സ് യൂസ് ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതു കാരണം അദ്ദേഹത്തിന്റെ മുഖത്തെ ഭാവങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞിരുന്നു.
Cosmotology doctor says Mammootty hasn't done bottox. Says Shahrukh Khan also does the same.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

