'18 വർഷത്തിനു ശേഷം സെയ്ഫിന്റെ കൂടെ'; 'ഒപ്പം' ഹിന്ദി റീമേക്കിന് കൊച്ചിയിൽ തുടക്കം, സന്തോഷം പങ്കുവച്ച് അക്ഷയ് കുമാർ

തഷാനിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.
Haiwaan, Akshay Kumar, Saif Ali Khan
Haiwaan, Akshay Kumar, Saif Ali Khanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും. 2008ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമായ തഷാനിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമകൾ ചെയ്തിരുന്നില്ല. ഇപ്പോഴിതാ പ്രിയദർശൻ ചിത്രത്തിലൂടെ 17 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്.

ഹായ്‌വാൻ എന്ന ചിത്രത്തിലൂടെയാണ് താരങ്ങൾ വീണ്ടുമൊന്നിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ മലയാളത്തിലൊരുക്കിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്.

"എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ, പ്രിയദർശൻ സാറിനൊപ്പം ഹായ്‌വാന്റെ ഷൂട്ടിങ് ഇന്നാരംഭിക്കുന്നു. ഏകദേശം 18 വർഷങ്ങൾക്ക് ശേഷം സെയ്ഫിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നമുക്ക് ഹായ്‌വാൻ തുടങ്ങാം"- എന്നാണ് രസകരമായ വി‍ഡിയോയ്ക്കൊപ്പം അക്ഷയ് കുമാർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

സെയ്ഫ് അലി ഖാൻ ആകും മോഹൻലാൽ അവതരിപ്പിച്ച അന്ധനായ ജയരാമൻ എന്ന കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ അക്ഷയ് കുമാർ എത്തുന്നു. കൊച്ചിയിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻസ്.

Haiwaan, Akshay Kumar, Saif Ali Khan
'അയാളുടെ മെസേജുകള്‍ കണ്ടാല്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന് തോന്നും; എല്ലായിടത്തുമെത്തും'; ആരാധകനില്‍ നിന്നുണ്ടായ അനുഭവത്തെപ്പറ്റി ദര്‍ശന

മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും. നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമൻ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിവാകർ മണിയാണ് ഛായാഗ്രഹണം.

Haiwaan, Akshay Kumar, Saif Ali Khan
'പവൻ ​ഗാരു ഫുൾ ടൈം എയറിൽ! റൊമാൻസൊക്കെ ക്രിഞ്ചിന്റെ അങ്ങേയറ്റം'; ഒടിടി റിലീസിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞ് ഹരി ഹര വീര മല്ലു

കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമാണം. ഖിലാഡി തു അനാരി (1994), യേ ദില്ലഗി (1994), തു ചോർ മെയ്ൻ സിപാഹി (1996), കീമത്ത് (1998) തുടങ്ങിയ ചിത്രങ്ങളിലും അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിച്ചെത്തിയിട്ടുണ്ട്. 2016 ലാണ് ഒപ്പം റിലീസ് ആകുന്നത്. 65 കോടിയോളം ചിത്രം തിയറ്ററുകളിൽ കളക്ഷനും നേടിയിരുന്നു. അടുത്ത വർഷം ഹായ്വാൻ റിലീസ് ചെയ്യും.

Summary

Cinema News: Akshay Kumar and Saif Ali Khan's new movie Haiwaan shoot begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com