'സ്ത്രീകളെ ഞാൻ നമിച്ചിരിക്കുന്നു, എങ്ങനെയാണ് നിങ്ങൾ ഈ ചെരുപ്പിട്ട് നടക്കുന്നത്?'; ഹൈ ഹീൽസ് ഡാൻസുമായി അക്ഷയ് കുമാർ, വിഡിയോ

നിങ്ങൾക്ക് ഭ്രാന്താണോ ?. ഞാൻ ഇത് ധരിക്കണോ ?
Akshay Kumar
Akshay Kumar വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടൻ അക്ഷയ് കുമാറിന്റെ ഒരു ഡാൻസ് വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗെയിം ഷോ ആയ വീൽ ഓഫ് ഫോർച്ചൂണിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഹൈ ഹീൽസ് ധരിച്ച് നൃത്തം ചെയ്താണ് അക്ഷയ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. നടി ജാക്വലിൻ ഫെർണാണ്ടസും കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാനും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു ഈ രസകരമായ സംഭവം.

ഷോയിൽ അക്ഷയ് കുമാറിന്റെ പ്രാങ്കുകൾ കാരണം തങ്ങൾ പലപ്പോഴും കുടുങ്ങാറുണ്ടെന്ന് ജാക്വലിൻ തമാശയായി പറഞ്ഞതോടെയാണ് സംഭവം ആരംഭിച്ചത്. അതിന് മറുപടിയായി ഒരു മിനിറ്റ് ഹൈ ഹീൽസ് ധരിച്ച് നൃത്തം ചെയ്യാൻ ജാക്വലിൻ അക്ഷയോട് ചലഞ്ച് ചെയ്തു. അത് പൂർത്തിയാക്കാനായില്ലെങ്കിൽ തന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നും ജാക്വലിൻ പറഞ്ഞു.

ആദ്യം അക്ഷയ് ഈ ചലഞ്ച് സ്വീകരിക്കാൻ മടിച്ചു. നിങ്ങൾക്ക് ഭ്രാന്താണോ? ഞാൻ ഇത് ധരിക്കണോ? എന്‍റെ കാൽ മുറിഞ്ഞു പോകും. ജീവിതത്തിൽ ഒരിക്കലും പോലും ഹൈ ഹീൽസ് ധരിച്ചിട്ടില്ല, എനിക്ക് നല്ല പേടിയുണ്ട്,” എന്നാണ് താരം പറഞ്ഞത്. "എല്ലാ സ്ത്രീകളെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. നിങ്ങൾ എങ്ങനെയാണ് ഇവ ധരിച്ച് നടക്കുന്നത് ?" - എന്നും അക്ഷയ് കുമാർ ചോദിച്ചു.

എന്നാൽ ഫറാ ഖാന്‍റെ പ്രോത്സാഹനവും ജാക്വലിന്‍റെ സഹായവും ലഭിച്ചതോടെ അക്ഷയ് ഒടുവിൽ ചലഞ്ച് ഏറ്റെടുത്തു. ചുവപ്പ് നിറത്തിലുള്ള ഹൈ ഹീൽസ് ധരിച്ച അക്ഷയ്, തന്റെ ചിത്രമായ ഹൗസ് ഫുൾ 4 ലെ 'ലാൽ പാരി' ഗാനത്തിനൊപ്പമാണ് ചുവട് വെച്ചത്. അക്ഷയ് കുമാറിനോടൊപ്പം പിന്നീട് ഫറയും ജാക്വലിനും ഡാൻസ് ഫ്ലോറിൽ ചേർന്നു.

Akshay Kumar
'ഇസ്ലാമായി മതം മാറിയിട്ടില്ല, പാർട്ടിയിലെ ചേർന്നിട്ടുള്ളൂ'; മുസ്ലീം ലീ​ഗിൽ ചേർന്നതിന് പിന്നാലെ ക്ഷേത്ര പരിപാടികളിൽ നിന്ന് വിലക്കിയെന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍

ഫറ ചില പ്രത്യേക ഫൂട്ട് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും അക്ഷയ് അനായാസം അത് പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയതോടെ ഫറാ ഖാൻ അക്ഷയ് കുമാറിനെ പ്രശംസിക്കുകയും ചെയ്തു. ഈ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

Akshay Kumar
'ഇവന്റെ സിനിമ ആരേലും കാണുമോ?'; അച്ഛനോട് അന്ന് ഒരാള്‍ ചോദിച്ചു; പ്രസ് മീറ്റില്‍ കരഞ്ഞത് എന്തിനെന്ന് സെെജു കുറുപ്പ്

അതേസമയം പ്രിയദർശൻ സംവിധാനം ചെയ്ത ഭൂത് ബം​ഗ്ല ആണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 14 വർഷങ്ങൾക്ക് ശേഷം സംവിധായകൻ പ്രിയദർശനും അക്ഷയും വീണ്ടും ഒന്നിച്ച ചിത്രമാണിത്.

Summary

Cinema News: Akshay Kumar dances in red heels video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com