'സ്വന്തം വീട് പോലെ തോന്നും പ്രിയൻ സാറിന്റെ സെറ്റ്, സെയ്ഫിനോടും നന്ദിയുണ്ട്'; ഹൈവാനിലെ അക്ഷയ് കുമാറിന്റെ ലുക്ക് പുറത്ത്

സംവിധായകൻ പ്രിയദർശനോടും നടൻ സെയ്ഫ് അലി ഖാനോടും നടൻ നന്ദി അറിയിച്ചു.
Akshay Kumar
Akshay Kumarഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളത്തിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. ഹൈവാൻ ആണ് പ്രിയദർശൻ്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ അക്ഷയ് കുമാറിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നടൻ.

മുടി ട്രിം ചെയ്തു മീശ പിരിച്ച ലുക്കിലാണ് അക്ഷയ്‌യെ വിഡിയോയിൽ കാണാനാവുക. ചിത്രത്തിലെ കഥാപാത്രം തന്നെ പല തരത്തിൽ അത്ഭുതപ്പെടുത്തിയെന്നും രൂപപ്പെടുത്തിയെന്നും അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സംവിധായകൻ പ്രിയദർശനോടും നടൻ സെയ്ഫ് അലി ഖാനോടും നടൻ നന്ദി അറിയിച്ചു.

"ഹൈവാന്റെ അവസാന ഷെഡ്യൂൾ... എന്തൊരു യാത്രയായിരുന്നു ഇത്. ഈ കഥാപാത്രം എന്നെ പല തരത്തിൽ മുന്നോട്ട് നയിച്ചു, രൂപപ്പെടുത്തി, അത്ഭുതപ്പെടുത്തി. പ്രിയൻ സാറിനോട് എക്കാലവും നന്ദിയുണ്ട്. സ്വന്തം വീട് പോലെയാണ് നിങ്ങളുടെ സെറ്റുകൾ. നന്ദി സെയ്ഫ്, നിങ്ങളുടെ ചിരിക്കും അതുപോലെ സ്ക്രീനിലെ ആയാസരഹിതമായ നിമിഷങ്ങൾക്കും".- അക്ഷയ് കുമാർ വിഡിയോ പങ്കുവച്ച് കുറിച്ചു.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്.

Akshay Kumar
ഹിജാബ് ധരിച്ച് പരസ്യം, ദീപികക്കെതിരെ സൈബർ ആക്രമണം; 'അത് അവരുടെ ജോലിയല്ലേയെന്ന്' ആരാധകർ

ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്. കൊച്ചിയിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻസ്. മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്.

Akshay Kumar
'സ്ട്രെച്ചർ കിട്ടുമോ? എന്ന് ചോദിച്ചു, വെറുതേ ആളുകളിൽ ആശങ്കയുണ്ടാക്കണ്ടെന്ന് കരുതി'; പരിക്കേറ്റതിന് ശേഷം നടന്നു പോയതിനെക്കുറിച്ച് സെയ്ഫ്

നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമൻ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിവാകർ മണിയാണ് ഛായാഗ്രഹണം. പ്രൊഡക്‌ഷൻ ഡിസൈൻ സാബു സിറിൽ. കെവിഎൻ പ്രൊഡക്‌ഷന്‌സ് ആണ് നിർമാണം.

Summary

Cinema News: Bollywood Actor Akshay Kumar Haiwaan movie first look out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com