അക്ഷയ് കുമാർ പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്ന്
അക്ഷയ് കുമാർ പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്ന്

'ഇതൊക്കെ എനിക്ക് സിംപിളല്ലേ', കൂട്ടുകാരനെ പറ്റിച്ച് അക്ഷയ് കുമാർ; വൈറലായി വിഡിയോ

കൂട്ടുകാരന് കൊടുത്ത ഒരു പ്രാങ്കിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്
Published on

ബോളിവുഡിന്റെ ഇഷ്ടതാരമാണ് അക്ഷയ് കുമാർ. രസകരമായ വിഡിയോകളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഏപ്രിൽ ഫൂൾ ദിനത്തിൽ താരം പോസ്റ്റ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൂട്ടുകാരന് കൊടുത്ത ഒരു പ്രാങ്കിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. 

ബിസിനസ്സ്മാനും സുഹൃത്തുമായ മനീഷ് മന്ദാനയെയാണ് താരം പറ്റിച്ചത്. ശരീര ഭാരം നോക്കാം എന്നു പറഞ്ഞുകൊണ്ട് അക്ഷയ് രണ്ട് കൈകൾ കൊണ്ട് മനീഷിനെ എടുത്തു പൊക്കുകയായിരുന്നു. എന്നാൽ അക്ഷയ് ഒറ്റക്കായിരുന്നില്ല മനീഷിനെ പൊക്കിയത്. എടുത്ത് പൊക്കുന്ന സമയത്ത് പുറകിൽ നിന്നും മറ്റൊരാൾ അക്ഷയ്‌യെ സഹായിക്കുന്നത് വിഡിയിയോൽ കാണാം. എന്നാൽ ഇക്കാര്യം മനീഷിന് മനസിലായില്ല. 

ടതിരിച്ച് അക്ഷയ്‌യെ ഉയർത്താൻ മനീഷ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അക്ഷയ്‍യുടെ കഴിവിൽ അമ്പരക്കുന്ന മനീഷിനേയും വിഡിയോയിൽ കാണാം. അവസാനം അക്ഷയ്‌യെക്കാൾ മറ്റൊരാളെ എടുത്തുയർത്താൻ മനീഷ് ശ്രമിച്ചെങ്കിലും അതും പരാജയമായി. ഇന്ന് ചെയ്യാൻ പറ്റിയ പ്രാങ്ക് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com