മുംബൈ; നല്ല സിനിമകൾ കൂടുതൽ സമയമെടുത്ത് ചിത്രീകരിക്കണമെന്ന് നടൻ മാധവൻ. തെന്നിന്ത്യൻ സിനിമകളെ എടുത്തു പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പരാമർശം. അതിനു പിന്നാലെ നടൻ അക്ഷയ് കുമാറിനെ ലക്ഷ്യം വച്ചുകൊണ്ടാണ് മാധവന്റെ പരാമർശം എന്ന തരത്തിൽ ആരോപണം ഉയർന്നു. വൻ ചർച്ചയായതോടെ മറുപടിയുമായി അക്ഷയ് കുമാർ രംഗത്തെത്തി.
‘പുഷ്പ-ദി റൈസ്, ആര്‍.ആര്‍.ആര്‍ പോലെയുള്ള ചിത്രങ്ങള്‍ ഒരു വര്‍ഷം എടുത്താണ് ഷൂട്ടിംഗ് നടത്തിയത്. അതിനാല്‍ തന്നെ മൂന്നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാള്‍ പ്രേക്ഷകര്‍ ഈ സിനിമകള്‍ക്ക് പ്രധാന്യം നല്‍കും’ എന്നാണ് മാധവന്‍ പറഞ്ഞത്. തന്റെ പുതിയ ചിത്രമായ റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലായിരുന്നു മാധവന്റെ പ്രതികരണം.
അക്ഷയ് കുമാറിന്റെ സിനിമകളെ ഉദ്ദേശിച്ചാണ് മാധവന്റെ പ്രതികരണം എന്ന തരത്തിൽ പ്രചാരണമുണ്ടായി. അക്ഷയ് കുമാറിന്റേതായി നിരവധി സിനിമകളാണ് ഇതിനോടകം റിലീസ് ചെയ്തത്. അവയെല്ലാം വൻ പരാജയങ്ങളായിരുന്നു. താരത്തിന്റെ തിരക്കിനെ വിമർശിച്ചുകൊണ്ട് സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും സംവിധായകനും അടക്കം രംഗത്തെത്തിയിരുന്നു. മാധവന്റെ പരാമർശം വലിയ വാർത്തയായതോടെയാണ് മറുപടിയുമായി അക്ഷയ് കുമാർ എത്തിയത്.
'ഞാന്‍ ഇപ്പോള്‍ എന്താണ് പറയുക. എന്റെ സിനിമകള്‍ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് ഞാന്‍ എന്ത് ചെയ്യാനാണ്. എനിക്ക് ഇപ്പോള്‍ ഇതില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക. എന്റെ സിനിമ പെട്ടന്ന് ഷൂട്ട് കഴിയുന്നു. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?' - പുതിയ ചിത്രമായ രക്ഷാ ബന്ധന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു അക്ഷയ് യുടെ പ്രതികരണം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates