'അമ്മയേയും ഞങ്ങളേയും ഉപേക്ഷിച്ച് അച്ഛന്‍ ഓഷോയുടെ കള്‍ട്ടില്‍ ചേര്‍ന്നു, സന്യാസിയായി; എനിക്കന്ന് അഞ്ച് വയസ്'; വിനോദ് ഖന്നയെക്കുറിച്ച് അക്ഷയ് ഖന്ന

സോഷ്യല്‍ മീഡിയയിലെങ്ങും ധുരന്ദറിലെ അക്ഷയ് ഖന്നയുടെ റീലുകളാണ്
Akshaye Khanna about Vinod Khanna
Akshaye Khanna about Vinod Khannaഫയല്‍
Updated on
2 min read

രണ്‍വീര്‍ സിങ് ചിത്രം ധുരന്ദറിലൂടെ ആരാധകരുടെ കയ്യടി നേടുകയാണ് അക്ഷയ് ഖന്ന. സോഷ്യല്‍ മീഡിയയിലെങ്ങും ധുരന്ദറിലെ അക്ഷയ് ഖന്നയുടെ റീലുകളാണ് ചര്‍ച്ചാ വിഷയം. ചിത്രത്തിലെ അക്ഷയ് ഖന്നയുടെ ഡാന്‍സ് രംഗത്തിന്റെ തിയേറ്റര്‍ റിയാക്ഷന്‍ വിഡിയോകള്‍ വൈറലായതോടെ അണിയറ പ്രവര്‍ത്തകര്‍ ഒറിജിനല്‍ വിഡിയോ പുറത്ത് വിടുക വരെയുണ്ടായി.

Akshaye Khanna about Vinod Khanna
എന്റേയും ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല: അഭിഷേക് ബച്ചന്‍

തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം എന്നും ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന താരമാണ് അക്ഷയ് ഖന്ന. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ പ്രശംസകള്‍ക്കോ കയ്യടികള്‍ക്കോ അദ്ദേഹം കാത്തു നില്‍ക്കാറില്ല. എങ്കിലും ജെന്‍സി കാലത്തും കയ്യടികള്‍ അക്ഷയ് ഖന്നയെ തേടിയെത്തുകയാണ്.

Akshaye Khanna about Vinod Khanna
'മനുഷ്യനെ എടുത്ത് ആരതി ഉഴിയുന്നു, ഇതൊക്കെ ബാലയ്യയെ കൊണ്ടേ പറ്റൂ'; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് അഖണ്ഡ 2

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികമൊന്നും സംസാരിക്കാറില്ല അക്ഷയ് ഖന്ന. അഭിമുഖങ്ങള്‍ നല്‍കുന്നത് പോലും അപൂര്‍വ്വമാണ്. ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളായ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. താരപുത്രനാണെങ്കിലും അക്ഷയ് ഖന്നയുടെ ജീവിതം സുഖങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നില്ല.

തന്റെ അച്ഛന്‍ വിനോദ് ഖന്ന കരിയറും കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഓഷോയുടെ ശിഷ്യനായി സന്യാസം സ്വീകരിക്കാന്‍ പോയതിനെക്കുറിച്ച് മുമ്പൊരിക്കല്‍ അക്ഷയ് ഖന്ന പറഞ്ഞിട്ടുണ്ട്. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ചാണ് വിനോദ് ഖന്ന ആ ഞെട്ടിക്കുന്ന തീരുമാനമെടുത്തത്. അന്ന് അക്ഷയ് ഖന്നയ്ക്ക് വെറും അഞ്ച് വയസായിരുന്നു.

''കുടുംബത്തെ ഉപേക്ഷിക്കുക മാത്രമല്ല, സന്യാസം സ്വീകരിക്കുകയും ചെയ്തു. ജീവിതം തന്നെ ഉപേക്ഷിക്കുന്നതാണ് സന്യാസം. കുടുംബം അതിലൊരു ഭാഗം മാത്രമാണ്. ജീവിതം മാറ്റിമറിക്കുന്നൊരു തീരുമാനമാണത്. ആ സമയം അങ്ങനൊരു തീരുമാനമെടുക്കാനാണ് അദ്ദേഹത്തിന് തോന്നിയത്. അഞ്ച് വയസുകാരനായ എനിക്കത് അന്ന് മനസിലാക്കാനായില്ല. ഇപ്പോള്‍ മനസിലാകുന്നു'' എന്നാണ് നേരത്തെ അക്ഷയ് ഖന്ന പറഞ്ഞത്.

''അദ്ദേഹത്തിന്റെ ഉള്ളില്‍ ആഴത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകും അതുപോലൊരു തീരുമാനമെടുക്കാന്‍ തോന്നിയത്. പ്രത്യേകിച്ചും ജീവിതത്തില്‍ എല്ലാമുള്ളപ്പോള്‍. ഉള്ളിന്റെ ഉള്ളിലൊരു ഭൂകമ്പം തന്നെ സംഭവിച്ചിട്ടുണ്ടാകണം. തീരുമാനമെടുക്കുക മാത്രമല്ല, അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. തീരുമാനമെടുക്കുകയും കുറച്ച് കഴിയുമ്പോള്‍ എനിക്കിത് പറ്റുന്നില്ലെന്ന് പറഞ്ഞ് തിരികെ വരാനും ആര്‍ക്കും സാധിക്കും. പക്ഷെ അതുണ്ടായില്ല. അമേരിക്കയിലെ സാഹചര്യവും ഓഷോയ്ക്കും കോളനിയ്ക്കും സംഭവിച്ചതും അമേരിക്കന്‍ സര്‍ക്കാരുമായുണ്ടായ പ്രശ്‌നങ്ങളും കാരണമാണ് അദ്ദേഹം തിരികെ വന്നത്'' എന്നും ഖന്ന പറയുന്നു.

''അച്ഛന്‍ അന്ന് സംസാരിച്ചതിന്റെ ഓര്‍മയില്‍ നിന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ മാറ്റമല്ല തിരികെ വരാന്‍ കാരണം. അവരുടെ കമ്യൂണിറ്റി പിരിച്ചു വിടുകയും തകരുകയും ചെയ്തു. എല്ലാവര്‍ക്കും സ്വന്തം വഴി തെരഞ്ഞെടുക്കേണ്ടി വന്നു. അപ്പോഴാണ് അദ്ദേഹം തിരികെ വന്നത്. അല്ലെങ്കില്‍ അദ്ദേഹം തിരികെ വരുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല'' എന്നും അദ്ദേഹം പറയുന്നു.

Summary

Akshaye Khanna once recalled how his father Vinod Khanna left cinema and family to join Osho. he was only five then. later Vinod Khanna came back after Osho's commune got dismantled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com