'മന്മമഥനും' 'ഞാന്‍ ഗന്ധര്‍വ്വനും'; സംഗീതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന 'അംശം'; വൈബ് സെറ്റാക്കി ഗാനം!

ഗന്ധര്‍വ്വന്റെ മാനസിക സംഘര്‍ഷമാണ് ഈ ഗാനം പകര്‍ത്തിയിരിക്കുന്നത്.
Amsham
Amsham
Updated on
2 min read

ഡെഫ് ജാം റെക്കോര്‍ഡിംഗ്സ് ഇന്ത്യയും റിയല്‍ തിംഗ് റെക്കോര്‍ഡിംഗ്സും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ, അക്സോമേനിയാക്കിന്റെ പുതിയ സിനിമാറ്റിക് സിംഗിള്‍ 'അംശം' പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും മുന്‍നിരയിലെ പുരോഗമനാത്മകമായ ആശയങ്ങള്‍ക്ക് പേര് കേട്ട നാല് കലാകാരന്മാര്‍-അക്സോമേനിയാക്, ഭൂമി, എംഎച്ച്ആര്‍, സര്‍ക്കിള്‍ ടോണ്‍ എന്നിവര്‍ ഒന്നിക്കുന്ന ഈ ട്രാക്ക് സംഗീതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന നൂതനമായ ഒരനുഭവം നല്‍കുന്നു.

Amsham
ഒടുവിലിനെ തല്ലുക മാത്രമല്ല, നാഭിയ്ക്ക് തൊഴിച്ച് വീഴ്ത്തി; ആ നിര്‍മാതാവിനേയും ചവിട്ടി നിലത്തിട്ടു; വീണ്ടും ആലപ്പി അഷ്‌റഫ്

ആഗ്രഹങ്ങളും, നമ്മുടെ ഹിതങ്ങളും, മനുഷ്യജീവിതത്തിന്റെ ക്ഷണികമായ ഭംഗിയും പ്രതിഫലിക്കുന്ന ഒരു ഗാനമാണ് 'അംശം'. കഥപറച്ചിലില്‍ വേരൂന്നിയ ഈ ഗാനം, പതിവ് സംഗീത ശൈലികള്‍ക്ക് അപ്പുറം ആഴത്തിലുള്ള ഒരു അനുഭവം സമ്മാനിക്കുന്നു. ആര്‍&ബി സംഗീതത്തിന്റെ വൈകാരികതയും, ഹിപ്-ഹോപ്പിന്റെ ഘടനയും, ക്ലാസിക്കല്‍ മെലഡിയുടെ മനോഹാരിതയും ഒത്തുചേരുന്ന ഈ ഗാനം വ്യത്യസ്തരായ കലാകാരന്മാരുടെ ക്രിയേറ്റിവിറ്റിയുടെ മനോഹരമായ ഒത്തുചേരലാണ്.

Amsham
ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഹാഷിറും ടീമും; മൂന്നാം നാള്‍ ഒന്നാം ഭാഗം വീണു; നാല് ദിവസം കൊണ്ട് വാഴ 2 നേടിയത് എത്ര?

ഓരോ കലാകാരനും തന്റേതായ ശൈലിയിലൂടെ ഒരു കഥാലോകം സൃഷ്ടിക്കുന്ന ഒരു സംഗീത സംഭാഷണമാണ് 'അംശം'. മരണമില്ലാത്ത അവസ്ഥയും, പ്രണയവും ഓര്‍മ്മകളും മരണവുമെല്ലാം അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹവും-ഇവ രണ്ടിനുമിടയില്‍ പെട്ടുപോകുന്ന ഒരു ഗന്ധര്‍വ്വന്റെ മാനസിക സംഘര്‍ഷമാണ് ഈ ഗാനം പകര്‍ത്തിയിരിക്കുന്നത്.

'മന്മഥന്‍ എന്ന കഥാപാത്രത്തിന്റെ വൈരുദ്ധ്യമാണ് എന്നെ ആകര്‍ഷിച്ചത്. മറ്റുള്ളവരില്‍ പ്രണയം ഉണര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്ക് അത് പൂര്‍ണ്ണമായി അനുഭവിക്കാന്‍ കഴിയില്ല എന്ന വേദനിപ്പിക്കുന്ന വൈരുദ്ധ്യം. 90-കളുടെ തുടക്കത്തില്‍ ഇറങ്ങിയ 'ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന സിനിമയിലൂടെയാണ് ഈ ചിന്ത എന്റെ മനസ്സില്‍ പതിഞ്ഞത്. പല നാടുകളില്‍ മന്മഥന്‍ പല രൂപത്തിലാവാം, പക്ഷേ ഇതിന്റെയെല്ലാം ഉള്ളില്‍ സ്വന്തം ഇഷ്ടപ്രകാരം പ്രണയിക്കാന്‍ കഴിയാത്ത ഒരാളുടെ വിങ്ങലുണ്ട്. പ്രണയം പല രൂപത്തിലുള്ള ഒരു ഭാഷയായി എല്ലാവര്‍ക്കും അംഗീകരിച്ചുകൂടേ? അവസാനമില്ലാത്ത വെറുമൊരു നിത്യതയേക്കാള്‍ ഓര്‍മ്മകളും വേദനയും മരണവും തിരഞ്ഞെടുക്കുന്ന ഒരു നിമിഷത്തെയാണ് ഞാന്‍ 'അംശം' എന്ന പാട്ടിലൂടെ കാണിക്കാന്‍ ശ്രമിച്ചത്. ഭൂമിയും എംഎച്ച്ആറും ആ വികാരം മനോഹരമായി പാട്ടില്‍ ഭംഗിയായി കൊണ്ടുവന്നു. ഇതിലെ തത്തമ്മപ്പെണ്ണ് വെറുമൊരു കാമുകിയല്ല, മറിച്ച് ആദ്യമായി ഗന്ധര്‍വ്വനെ തിരിച്ചറിഞ്ഞ ഒരാളാണ്. പ്രണയം മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന ഒന്നല്ല, അത് തനിക്കും വേണമെന്ന് അവന്‍ തിരിച്ചറിയുകയാണ്. പ്രിയപ്പെട്ട മുഖങ്ങളും സ്പര്‍ശനങ്ങളും മാഞ്ഞുപോകുമ്പോഴും, അവന്‍ പ്രണയിക്കാന്‍ തന്നെ തീരുമാനിക്കുന്നു.' എന്ന് ഗാനത്തെക്കുറിച്ച് അക്സോമേനിയാക് മാധ്യമങ്ങളോട് പങ്കുവച്ചു.

'എന്നെ സംബന്ധിച്ച് ആ കഥാപാത്രമായി പൂര്‍ണ്ണമായും ജീവിക്കുക എന്നതായിരുന്നു പ്രധാനം. വരികളിലൂടെ മാത്രമല്ല, സംഗീതത്തിലൂടെയും കഥ പറയുക എന്നത് ഒരു കലാകാരി എന്ന നിലയില്‍ എന്റെ ശൈലിയാണ്. അമാനുഷികമായ, എന്നാലും മനുഷ്യസഹജമായ, കുഞ്ഞുങ്ങളുടേത് പോലെയുള്ള ചാപല്യങ്ങളും ചെറിയ വാശികളും ഉള്ള ഒരു കഥാപാത്രമാകാന്‍ എനിക്ക് അവസരം ലഭിച്ചു. പാട്ടിന്റെ ഈണത്തിലും ആ ബഹളവും വാശിയുമൊക്കെ നിങ്ങള്‍ക്ക് കേള്‍ക്കാം; ഒടുവില്‍ അതൊരു നിശബ്ദമായ മൂകതയിലേക്ക് വഴിമാറുന്നു. ഏതൊരു വ്യക്തിക്കും പല വശങ്ങളുണ്ടാകുമല്ലോ, ഈ കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങള്‍ എന്നിലൂടെത്തന്നെ കണ്ടെത്താനായത് മനോഹരമായ അനുഭവമായിരുന്നു. വളരെ സ്വാഭാവികമായാണ് ഈ ഗാനം രൂപപ്പെട്ടത. ഇങ്ങനെയൊരു ഗാനത്തിന്റെ ഭാഗം ആകണമെന്ന് തോന്നിയ കൃത്യസമയത്താണ് ഈ പാട്ട് എന്നെ തേടിയെത്തിയത്.' എന്ന് ഭൂമിയും പറഞ്ഞു.

ഗാനത്തിനെ കുറിച്ച് എംഎച്ച്ആര്‍ പറഞ്ഞതിങ്ങനെ-''അംശം' എന്ന ഗാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ശരിക്കും മറക്കാനാവാത്ത അനുഭവമായിരുന്നു. വലിയൊരു കഥ പറയുന്ന ഇത്തരമൊരു ട്രാക്കില്‍ ഞാന്‍ ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ സംഗീത ശൈലിയെ (sonic identity) അക്സോ ഈ പാട്ടിന്റെ നിര്‍മ്മാണത്തില്‍ മനോഹരമായി ഉള്‍പ്പെടുത്തി, അതുകൊണ്ട് തന്നെ ഈ ഒരു യാത്ര എനിക്ക് വളരെ പേഴ്‌സണലായി തോന്നി. എല്ലാവരും ഒത്തൊരുമിച്ചുള്ള ഒരു യാത്രയായിരുന്നു ഇത്; ഭൂമിയും അക്സോയും പാട്ടിന്റെ മൂഡ് സെറ്റ് ചെയ്തപ്പോള്‍, എന്റേതായ രീതിയില്‍ ആ കഥ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിഞ്ഞു. പ്രണയത്തിന്റെ തീവ്രതയെക്കുറിച്ചും അതിനുവേണ്ടി ഒരാള്‍ക്ക് എത്രത്തോളം പോകാന്‍ കഴിയുമെന്നതിനെക്കുറിച്ചുമാണ് എന്റെ വരികള്‍ പറയുന്നത്. അടിസ്ഥാനപരമായി, ഈ പാട്ട് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചുമാണ്.'

കൊക്കകോള കമ്പനിയുടെ സംഗീത സംരംഭമായ ആര്‍ടിആര്‍, ഒറിജിനല്‍ മ്യൂസിക്കിനെയും കലാകാരന്മാരുടെ കൂട്ടായ്മകളെയും പിന്തുണച്ചുകൊണ്ട് യുവജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു വരികയാണ്. ഡെഫ് ജാം റെക്കോര്‍ഡിംഗ്സ് ഇന്ത്യയുമായി കൈകോര്‍ക്കുന്നതോടെ, ആഗോള ഹിപ്-ഹോപ്പ് പാരമ്പര്യവും ബ്രാന്‍ഡ് കരുത്തും ഒത്തുചേരുകയും ഇതിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കുകയും ചെയ്യുന്നു. പുതുമയുള്ള പരീക്ഷണങ്ങള്‍ നടത്താനും കൂടുതല്‍ ആളുകളിലേക്ക് എത്താനും കലാകാരന്മാര്‍ക്ക് ഈ കൂട്ടായ്മ വലിയൊരു വേദിയൊരുക്കുന്നു. ഒപ്പം ഇന്നത്തെ സംഗീത ലോകവുമായി അടുത്തുനില്‍ക്കുന്നതും പുതുമയുള്ളതുമായ സൃഷ്ടികള്‍ ആസ്വാദകരിലെത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. 'അംശം' എന്ന ഗാനത്തിലൂടെ ഡെഫ് ജാം ഇന്ത്യയും ആര്‍ടിആറും ഇന്ത്യന്‍ സംഗീത രംഗത്ത് പുതിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്. കലാപരമായ ഒത്തൊരുമയ്ക്കും കഥാപരമായ ആഴത്തിനും സംഗീതത്തിലെ പുതുമയ്ക്കും മുന്‍ഗണന നല്‍കുന്ന ഒന്നായി ഇത് മാറുന്നു

Summary

Aksomaniac's Amsham featuring M.H.R, Bhumi and Circle Tone sets social media on fire.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com