

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ആലിയ ഭട്ടിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കഴിഞ്ഞ ദിവസം പീച്ച് നിറമുള്ള വസ്ത്രത്തിലെത്തി ആലിയ കയ്യടി നേടിയിരുന്നു. ഇതിനിടെ ആലിയയുടെ മറ്റൊരു വിഡിയോയും വൈറലാവുകയാണ്. പക്ഷെ ഈ വിഡിയോയില്‍ കാണുന്നത് ആരാധകരാല്‍ അസ്വസ്ഥയാകുന്ന ആലിയയെയാണ്.
കാന്‍സിലെ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആലിയ ഭട്ട്. ആലിയയ്‌ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഐവറി സില്‍ക്ക് സാരി-ഗൗണ്‍ ആയിരുന്നു ആലിയ ധരിച്ചിരുന്നത്.
പരിപാടിക്കിടെ ആരാധകരും ഫോട്ടോഗ്രാഫര്‍മാരും ആലിയയെ വളയുകയായിരുന്നു. താരത്തോടൊപ്പം നിന്നും സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനും ആരാധകര്‍ ബഹളം വച്ചതോടെ ആലിയ അസ്വസ്ഥയാവുകയായിരുന്നു. തിരക്കുകാരണം ആലിയയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കാതായി. ഇതോടെ ആലിയയുടെ ഭാവവും മാറുന്നതായി വിഡിയോയില്‍ കാണാം.
''കഴിഞ്ഞില്ലേ' എന്ന് തനിക്കൊപ്പം സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനും അല്‍പ്പം രോഷത്തോടെ ചോദിക്കുന്ന ആലിയയുടെ വിഡിയോ വൈറലാവുകയാണ്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയും താരത്തെ കാറിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു. വിഡിയോ വൈറലായതോടെ ആലിയയെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates