'ജനങ്ങളാണ്‌ ഹൈക്കമാൻഡ് എന്ന് തെളിയിച്ച നേതാവ്'; വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ
Nivin, Mohanlal, VD Satheesan, Mammootty
Nivin, Mohanlal, VD Satheesan, Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകവും. 'ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ടീം യുഡിഎഫ്'- എന്നാണ് പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയിയൽ കുറിച്ചിരിക്കുന്നത്. വി ഡി സതീശന്റെ ഫോട്ടോയ്ക്ക് ഒപ്പമായിരുന്നു രമേഷ് പിഷാരടി അഭിനന്ദനം അറിയിച്ചത്.

'കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ'.- എന്നാണ് നടൻ മമ്മൂട്ടി കുറിച്ചിരിക്കുന്നത്. 'നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ'.- മോഹൻലാൽ കുറിച്ചു. 'ജന നായകന് അഭിവാദ്യങ്ങൾ' എന്ന് നടൻ സിദ്ദിഖും കുറിച്ചു.

'ജനങ്ങളാണ്‌ ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ്'- എന്നാണ് ആശംസകൾ അറിയിച്ച് ധർമജൻ ബോൾ​ഗാട്ടി കുറിച്ചിരിക്കുന്നത്. 'ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ.

Nivin, Mohanlal, VD Satheesan, Mammootty
'എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം; 15-ാം വയസില്‍ കല്യാണം'; ആ കഥ പങ്കിട്ട് മൗഷുമി ചാറ്റര്‍ജി

ഐക്യത്തിലൂടെയും, പ്രതിരോധശേഷിയിലൂടെയും, പുരോഗതിയിലൂടെയും കേരളം എപ്പോഴും ഉയർന്നുനിന്നിട്ടുണ്ട്. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും, വികസനവും, ആത്മവിശ്വാസവും നൽകട്ടെ'.- എന്നാണ് ഉണ്ണി മുകുന്ദൻ ആശംസ നേർന്ന് അറിയിച്ചിരിക്കുന്നത്.

Nivin, Mohanlal, VD Satheesan, Mammootty
'കറുപ്പിലെ അണ്ണന്റെ പെർഫോമൻസ് കണ്ടപ്പോൾ എനിക്ക് 'ബാഹുബലി' ഓർമ വന്നു; ചിലർക്ക് മാത്രമേ അതുണ്ടാകൂ'

'ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വിഡി സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ'..- നിവിൻ പോളി അറിയിച്ചു. 'മതേതര കേരളം ആ​ഗ്രഹിച്ച നന്മ. ഓരോ മലയാളിയും അഭിമാനിക്കുന്നു'.- ജോയ് മാത്യു കുറിച്ചു.

Summary

Malayalam Cinema Actors wishes V D Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vagdhathabhumi
Top 5 News Today
Vigilance Decides to Drop Punarjani Case Against VD Satheesan, Says Ramesh Chennithala
Kunhalikutty_Chennithala_satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com