

കറുപ്പ് പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു നടൻ. "സത്യത്തിൽ, ഞാൻ ഷൂട്ടിങ് തിരക്കിലായിരുന്നു, പക്ഷേ അവർ എന്നോട് റോളക്സ് ഇവിടെയുണ്ടെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന് ഒരു ഹായ് പറയാൻ വന്നു".- എന്ന് പറഞ്ഞു കൊണ്ടാണ് കാർത്തി തന്റെ പ്രസംഗം ആരംഭിച്ചത്.
"അരിവാളും ചുരുട്ടും പിടിച്ചു നിൽക്കുന്ന കറുപ്പിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് ആദ്യമായി കണ്ടപ്പോൾ ഞാൻ ശരിക്കും അതിശയിച്ചു പോയി. നന്ദി ബാലാജി. അണ്ണന്റെ ആ സ്പെഷ്യൽ ലുക്കിന്. ഈ സിനിമയിൽ നിങ്ങൾ അദ്ദേഹത്തെ അവതരിപ്പിച്ച രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കറുപ്പ് ഒരു മാസ് എന്റർടെയ്നർ മസാല ചിത്രമാണ്.
അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഹ്യൂമർ എഴുതാനുള്ള ബാലാജിയുടെ കഴിവ് കാരണം ഇത് വളരെ രസകരമായിരിക്കും. സായ് അഭ്യങ്കാർ ആദ്യമായി സിനിമയിൽ വന്നപ്പോൾ, ജെൻ സി വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി സംഗീതം ചെയ്യുന്ന ഒരാൾക്ക് എങ്ങനെ ഇത്തരമൊരു സിനിമയ്ക്ക് സംഗീതം നൽകാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചു.
പക്ഷേ 'ഗോഡ് മോഡ്' എന്ന ഗാനം കേട്ടപ്പോൾ തന്നെ എനിക്ക് അത്ഭുതം തോന്നി. 'ബീസ്റ്റ് മോഡ്' എന്ന് ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ 'ഗോഡ് മോഡ്' എന്ന് ഞാൻ കേട്ടിട്ടില്ല, അത് ഞാൻ വളരെയധികം ആസ്വദിച്ചു. സിനിമയിലെ അണ്ണന്റെ കുറച്ചു ഷോട്ടുകളും സീനുകളുമൊക്കെ ഞാൻ കണ്ടിരുന്നു. ദൈവ ഭാവത്തിൽ ഇതുപോലുള്ള ഒരു വേഷം മറ്റാർക്കും ചെയ്യാൻ കഴിയില്ല; അത് അണ്ണന് മാത്രമേ ചെയ്യാൻ കഴിയൂ.
മാസ് ആണ് ഈ സിനിമ. ഇതിലെ അണ്ണന്റെ പെർഫോമൻസ് കണ്ടപ്പോൾ, ഞാൻ ബാഹുബലിയിലേക്ക് തിരികെ പോയി. അതിൽ പ്രഭാസ് ഒരു ശിവലിംഗം ചുമന്നു കൊണ്ടു പോകുന്ന ഒരു സീനുണ്ട്. ചിലർക്ക് മാത്രമേ അത്തരമൊരു പ്രഭാവലയം ഉണ്ടാക്കാൻ പറ്റൂ".- കാർത്തി പറഞ്ഞു.
സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രത്തിന്റെ 9 മണിക്കുള്ള പ്രദർശനം റദ്ദാക്കിയത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates