വന്‍ ഹൈപ്പില്‍ വന്ന ആലിയ ഭട്ട് സിനിമ; ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു; സംവിധായകന്‍ ഇന്ന് പെരുവഴിയില്‍!

ഞാന്‍ ഇപ്പോഴും ജീവിക്കുന്നത് വാടക വീട്ടിലാണ്.
Alia Bhatt
Alia Bhattഇൻസ്റ്റ​ഗ്രാം
Updated on
1 min read

ആലിയ ഭട്ട് നായികയായി എത്തിയ ചിത്രമാണ് ജിഗ്ര. ആലിയയുടെ ആക്ഷന്‍ അവതാരമായിരുന്നു ചിത്രം. വസന്‍ ബാലയായിരുന്നു സംവിധാനം. വേറിട്ട ഫിലിം മേക്കിംഗ് സ്റ്റൈലിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വസന്‍ ബാല. ഇരുവരും ഒരുമിക്കുന്നുവെന്നത് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ജീഗ്ര ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും ഒടിടി റിലീസിന് പിന്നാലെ ജിഗ്ര അതിന്റേതായ ആരാധകരെ കണ്ടെത്തുകയും ചെയ്തിരുന്നു. എങ്കിലും സിനിമയുടെ പരാജയം വസന്‍ ബാലയ്ക്ക് നല്‍കിയത് കടുത്ത ആഘാതമാണ്. താനിപ്പോള്‍ ഒരു വീട് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണെന്നാണ് വസന്‍ ബാല പറയുന്നത്. സൈറസ് ബ്രോച്ചയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു വസന്‍ ബാല.

Alia Bhatt
അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നന്നേക്കും പിന്മാറുന്നു; സമ്മാനമായി ലഭിച്ചത് പീഡന പരാതികളും അപവാദങ്ങളും മാത്രം: ബാബുരാജ്

''ജിഗ്രയുടെ ബോക്‌സ് ഓഫീസ് പരാജയം കരണത്തേറ്റ അടിയായിരുന്നു. അത് വീഴ്ത്തിക്കളഞ്ഞു. ഇപ്പോഴും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ റിക്കവറി പ്രോസസിന് ഇടയില്‍ പുതിയ തിരക്കഥകള്‍ എഴുതുന്നുണ്ട്'' എന്നാണ് വസന്‍ ബാല പറഞ്ഞത്. അതേസമയം നിര്‍മാണ ഘട്ടത്തിലും സിനിമയിലുമെല്ലാം താന്‍ തൃപ്തനാണെന്നും വസന്ത് ബാല പറയുന്നുണ്ട്. ''തീര്‍ച്ചയായും. എനിക്ക് ആ ക്രൂവിനൊപ്പമുള്ള ജോലി നന്നായി ആസ്വദിക്കാനായി. ആലിയയ്‌ക്കൊപ്പവും നന്നായി ജോലി ചെയ്യാനായി. അവര്‍ അസാധ്യ നടിയാണ്. അസാധ്യമായ വര്‍ക്ക് എത്തിക്‌സും വിഷനുമുണ്ട്'' എന്നാണ് വസന്‍ ബാല പറയുന്നത്.

Alia Bhatt
സിക്കന്ദർ പരാജയപ്പെട്ടത് ഹിന്ദി അറിയാത്തതു കൊണ്ടെന്ന് മുരു​ഗദോസ്; 'പിന്നെ എന്തിനാണ് ചെയ്തത്' എന്ന് സോഷ്യൽ മീഡിയ

''വിജയം നേടാനായില്ലെങ്കില്‍ ഇങ്ങനൊക്കെ പ്രശംസിക്കാന്‍ ശ്രമിക്കാം. പക്ഷെ വീട് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ അതല്ല. കുറച്ചധികം പണമുണ്ടെങ്കില്‍ വെറുതെയാകില്ല. ഞാന്‍ ഇപ്പോഴും ജീവിക്കുന്നത് വാടക വീട്ടിലാണ്. ചിലപ്പോള്‍ എ.ഡിമാര്‍ വീട് വാങ്ങും. പക്ഷെ സംവിധായകന് സാധിക്കില്ല. ജിഗ്രയ്ക്ക് ശേഷം ഞാന്‍ മണിരത്‌നത്തിന്റെ സെറ്റില്‍ പോയി. രണ്ട് ദിവസത്തേക്ക്. വെറുതെ പോയതാണ്. വീണ്ടുമൊരു സെറ്റിലേക്ക് പോകാന്‍ എനിക്ക് സാധിക്കില്ലെന്നാണ് കരുതിയത്'' വസന്‍ ബാല പറയുന്നു.

നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ആലിയ ഭട്ടിനോട് താന്‍ തെറ്റ് ചെയ്തുവെന്നും വസന്‍ ബാല പറഞ്ഞിരുന്നു. ''എല്ലാവരുടേയും ആദ്യത്തെ ചോയ്‌സ് ആണ് ആലിയ ഭട്ട്. പക്ഷെ അവര്‍ എന്നെ വിശ്വസിച്ചാണ് ഈ സിനിമ തെരഞ്ഞെടുത്തത്. അപ്പോള്‍ ബോക്‌സ് ഓഫീസില്‍ ഡെലിവര്‍ ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. നമ്മള്‍ ഫിലിം മേക്കിംഗ് ബിസിനസിലാണ് ജോലി ചെയ്യുന്നത്'' എന്നാണ് വസന്‍ ബാല പറയുന്നത്. ആലിയ ഭട്ടിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ജിഗ്ര.

Summary

Alia Bhatt starrer Jigra's director Vasan Bala says he could not recover from the movie's failiure. he still lives in a rented house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com