'ഉണ്ണി വാവാവോ...'; മകളുടെ ആയ പഠിപ്പിച്ച പാട്ട് പാടി ആലിയ ഭട്ട്, നിറഞ്ഞ കയ്യടി
ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. തന്റെ വിശേഷങ്ങളെല്ലാം ആലിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ഗാനമായ 'ഉണ്ണി വാവാവോ...' പാടി ആരാധകരുടെ കയ്യടി നേടുകയാണ് ആലിയ. ജിദ്ദയിലെ റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആലിയ പാട്ടു പാടിയത്.
മകള്‍ റാഹയുടെ ആയ പാടുന്ന ഈ പാട്ട് ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍ പഠിപ്പിച്ചതാണെന്ന് മുന്‍പ് ആലിയ ടിവി ഷോയില്‍ പറഞ്ഞിരുന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചോദ്യോത്തരവേളയില്‍ സദസ്സിലുണ്ടായിരുന്നവരുടെ ആവശ്യപ്രകാരം ആലിയ പാട്ടു പാടുകയായിരുന്നു. ആലിയ ഭട്ടിന് ഗോള്‍ഡന്‍ ഗ്ലോബ്‌സ് ഹൊറൈസണ്‍ പുരസ്‌കാരവും നല്‍കി.
ഒമര്‍ ഷെരീഫ് അവാര്‍ഡിന് അര്‍ഹനായ ടുണീഷ്യന്‍ നടന്‍ ഹെന്ദ് സബ്രിയേയും ചടങ്ങില്‍ ആദരിച്ചു. മിഡില്‍ ഈസ്റ്റ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ സര്‍ഗാത്മക മികവിനെ ആദരിക്കുന്നതാണ് ഈ രണ്ട് ബഹുമതികളും. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ആൽഫയാണ് ആലിയയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.
സ്ത്രീ കേന്ദ്രീകൃതമായ ആദ്യത്തെ സ്പൈ ചിത്രം കൂടിയാണ് ആൽഫ. വൈആർഎഫ് യൂണിവേഴ്സിലെ ആദ്യത്തെ സ്ത്രീ കേന്ദ്രീകൃത സ്പൈ ചിത്രമാണ് ആൽഫ. അതുകൊണ്ട് ഈ സിനിമ കുറച്ച് റിസ്ക് ആണെന്നും ആലിയ പറഞ്ഞു. ഷർവാരി, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ദ് റെയിൽവേ മാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവ് റാവൈൽ ആണ് ആൽഫ സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 17 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആൽഫയ്ക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ലവ് ആൻഡ് വാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് ആലിയ കടക്കും.
Cinema News: Alia Bhatt Unni VavaVo song goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

