വൃത്തിയുള്ള ബാത്ത് റൂം അവകാശം, ചോദിച്ചു വാങ്ങണമെന്ന് അറിയാത്തവര്‍ ഇന്നുമുണ്ട്; അവസരം ഇല്ലാതാകുമെന്ന പേടി: നിഖില വിമല്‍

ഇതൊക്കെ ചോദിച്ചാല്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ടാണ്. അ
Nikhila Vimal
Nikhila Vimalഇന്‍സ്റ്റഗ്രാം
Updated on
1 min read

വൃത്തിയുള്ള ബാത്ത് റൂം അവകാശമാണെന്നും അത് ചോദിച്ചുവാങ്ങണമെന്ന് അറിയാത്തവര്‍ ഇന്നുമുണ്ടെന്നും നിഖില വിമല്‍. ചോദിച്ചാല്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭയമാണെന്നും നിഖില വിമല്‍ പറയുന്നു. അമൃത ടിവയിലെ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയതായിരുന്നു നിഖില വിമല്‍.

Nikhila Vimal
'ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിന് നന്ദി, എന്നെന്നും നിങ്ങളെ സ്നേഹിക്കുന്നു തലൈവ'; രജനികാന്തിന് ആശംസകളുമായി സിനിമാ ലോകം

''സിനിമയിലേക്ക് വരുമ്പോള്‍ കുറേ ഉപദേശങ്ങള്‍ കിട്ടും. അതുകാരണം നമ്മുടെ ഒറിജിനല്‍ ക്യാരക്ടര്‍ മാറ്റിവച്ചാകും പെരുമാറുക. ശരിക്കും ഒരാളോട് ദേഷ്യമുണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ പറ്റില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാന്‍ പറ്റില്ല. അവസരങ്ങള്‍ ഇല്ലാതാകുമോ എന്ന ഭയമായിരിക്കും. നിങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും എന്താണെന്ന് തിരിച്ചറിയുന്നില്ല. നമുക്ക് കിട്ടേണ്ടതായ ചില കാര്യങ്ങളുണ്ട്.'' നിഖില വിമല്‍ പറയുന്നു.

Nikhila Vimal
'എന്ത് പണിയാടാ അഖിലേ കാണിച്ചത്?; നിന്റെ ചോരയില്‍ നീയുള്‍പ്പടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്'; ജീവനൊടുക്കി ചോലയിലെ കാമുകന്‍

''ഇപ്പോഴത്തെ സാഹചര്യത്തില്‍ സെറ്റില്‍ പോയാല്‍ കാരവന്‍ ഉണ്ടാകും. അത് കിട്ടേണ്ടതാണെന്ന് നിങ്ങള്‍ക്ക് അറിയാം. കാരവനുണ്ടെങ്കിലാണ് എനിക്ക് ഡ്രസ് മാറാനൊക്കെ സൗകര്യം. മൊബൈലൊക്കെയുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ റോഡില്‍ നിന്ന് ഡ്രസ് മാറാനാകില്ല. തീര്‍ച്ചയായും കാരവന്‍ വേണ്ടി വരും. പക്ഷെ ചില ആളുകള്‍ ചോദിച്ചാല്‍ കാരവന്‍ കൊടുക്കില്ല. കാരവന്‍ പോട്ടെ, അടിസ്ഥാനമായ ബാത്ത് റൂം സൗകര്യം എല്ലാ സെറ്റിലും ഉണ്ടായെന്ന് വരില്ല. അത് സെറ്റിലുള്ള സ്ത്രീകള്‍ക്ക് നല്‍കേണ്ട കാര്യമാണ്.''

''വൃത്തിയുള്ളൊരു ബാത്ത് റൂം ചോദിക്കണം എന്ന് അറിയാത്ത ഒരുപാട് പേരുണ്ട് ഇപ്പോഴും. അതൊക്കെ നമ്മുടെ അവകാശങ്ങളാണ്. അത് തിരിച്ചറിയാന്‍ സാധിക്കാത്തത്, ഇതൊക്കെ ചോദിച്ചാല്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ടാണ്. അതുകൊണ്ട് അതൊന്നും ചോദിക്കാതെ പിടിച്ചു നില്‍ക്കുന്ന ഒരുപാട് പേരുണ്ട് ഇന്‍ഡസ്ട്രിയില്‍. ഞാന്‍ സര്‍ക്കാരിന്റെ ഫിലിം പോളിസി കമ്മിറ്റിയിലെ അംഗമാണ്.'' താരം പറയുന്നു.

എനിക്ക് മുമ്പത്തെ തലമുറയിലെ താരങ്ങള്‍ കുറേകാര്യങ്ങള്‍ ചോദിച്ചതു കൊണ്ടാകാം എന്റെ തലമുറയിലുള്ളവര്‍ക്ക് കുറേക്കൂടി ഫ്‌ളക്‌സിബിളായി ജോലി ചെയ്യാന്‍ സാധിക്കുന്നത്. അടുത്ത തലമുറയിലെ താരങ്ങള്‍ക്ക് അതില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും കിട്ടണമെങ്കില്‍ എന്നെപ്പോലുള്ളവര്‍ സംസാരിക്കണ്ടേ? കുറേയൊക്കെ ബോധവത്കരണമില്ലാത്തതുകൊണ്ടാണ്. ബോധ്യപ്പെട്ടുക്കഴിഞ്ഞാല്‍ തരാന്‍ അവര്‍ തയ്യാറാകുമെന്നും നിഖില പറയുന്നു.

ഞാന്‍ അഭിനയിച്ച ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ 1000-1500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. അവര്‍ക്കായി പ്രത്യേകം ടോയ്‌ലറ്റ് സംവിധാനവും വസ്ത്രം മാറാനുള്ള സൗകര്യവും ചെയ്തിരുന്നു. അവര്‍ ഇത് ചെയ്തതിനാല്‍ നാളെയൊരു ബിഗ് ബജറ്റ് സിനിമ ചെയ്യുമ്പോള്‍ അവരും ബോധവാന്മാരാകും. ഇതൊക്കെ ചെയ്തു കൊടുക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുമെന്നും നിഖില പറയുന്നു.

Summary

Nikhila Vimal says clean bathrooms are basic right. but still many are afraid to ask as they fear losing job.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com