'ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിന് നന്ദി, എന്നെന്നും നിങ്ങളെ സ്നേഹിക്കുന്നു തലൈവ'; രജനികാന്തിന് ആശംസകളുമായി സിനിമാ ലോകം

സിനിമയിലെ ഐതിഹാസികമായ 50 വർഷങ്ങൾ
Rajinikanth
Rajinikanthഫെയ്സ്ബുക്ക്
Updated on
1 min read

നടൻ രജനികാന്തിന്റെ 75-ാം പിറന്നാളിന്റെ സന്തോഷത്തിലാണ് ആരാധകരും സിനിമാ പ്രേക്ഷകരും. രജനി ചിത്രങ്ങളുടെ കട്ടൗട്ടുകൾ ഒരുക്കിയും വിഡിയോകൾ ചെയ്തുമൊക്കെയാണ് ആരാധകരുടെ പിറന്നാൾ ആഘോഷം. സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാ ലോകവും.

"75 വർഷത്തെ ശ്രദ്ധേയമായ ജീവിതം, സിനിമയിലെ ഐതിഹാസികമായ 50 വർഷങ്ങൾ, എന്റെ സുഹൃത്ത് രജനികാന്തിന് പിറന്നാൾ ആശംസകൾ"- എന്നാണ് നടൻ കമൽ ഹാസൻ എക്സിൽ രജനിക്ക് പിറന്നാൾ ആശംസ നേർന്ന് കുറിച്ചിരിക്കുന്നത്.

"ഹാപ്പി 75 തലൈവ... നിങ്ങൾക്ക് നല്ല ആരോഗ്യവും ഒരുപാട് സന്തോഷവും നേരുന്നു....വരും വർഷങ്ങളിലും ഞങ്ങളെ പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നത് തുടരുക...ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിന് നന്ദി, എന്നെന്നും നിങ്ങളെ സ്നേഹിക്കുന്നു"- എന്നാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്.

ജയിലർ 2 വിന്റെ സെറ്റിൽ രജനികാന്തിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് പങ്കുവച്ചിരിക്കുന്നത്. "ഹാപ്പി ബർത്ത് ഡേ തലൈവ" എന്നാണ് ധനുഷ് ആശംസകൾ നേർന്നിരിക്കുന്നത്.

"മാസ് സിനിമകൾ നിർമിക്കുന്നത് മുതൽ തലമുറകളെ പ്രചോദിപ്പിക്കുന്നത് വരെ. എല്ലാത്തിനും നന്ദി രജനി സാർ, ജന്മദിനാശംസകൾ!"- സിമ്രാൻ കുറിച്ചു. അതേസമയം രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ എക്കാലത്തേയും ബ്ലോക്ബസ്റ്റർ ചിത്രമായ പടയപ്പ റീ റിലീസായി തിയറ്ററുകളിലെത്തിയിട്ടുണ്ട്.

Rajinikanth
സഞ്ജയ് ദത്തിന്‍റെ കരണം പുകച്ച് രാകേഷ് മരിയ ഐപിഎസ്; 'അച്ഛന്റെ കാലില്‍ വീണ് തെറ്റുപറ്റിയെന്ന് അവന്‍ വാവിട്ട് കരഞ്ഞു'; അന്ന് ക്രെെം ബ്രാഞ്ച് ഓഫീസില്‍ നടന്നത്

പടയപ്പ റീ റിലീസും ഒരാ​ഘോഷമായാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ആണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തുന്നത്.

Rajinikanth
ഹാപ്പി ബർത്ത് ഡേ സൂപ്പർ സ്റ്റാർ; മറാത്തി കുടുംബത്തിൽ നിന്ന് തമിഴകത്തിന്റെ മനം കവർന്ന തലൈവർ

ജയിലർ ആദ്യ ഭാ​ഗം വൻ വിജയമായതിനാൽ വലിയ ഹൈപ്പാണ് ജയിലർ 2 വിന് ലഭിക്കുന്നത്. അതോടൊപ്പം പടയപ്പയുടെ രണ്ടാം ഭാ​ഗവും രജനികാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'നീലംബരി: പടയപ്പ 2' എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Summary

Cinema News: Film Stars wishes to Rajinikanth on his birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com