'എന്ത് പണിയാടാ അഖിലേ കാണിച്ചത്?; നിന്റെ ചോരയില്‍ നീയുള്‍പ്പടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്'; ജീവനൊടുക്കി ചോലയിലെ കാമുകന്‍

മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികെയാണ് ചോലയിലേക്കുളള അവസരമെത്തുന്നത്.
Akhil Viswanath
Akhil Viswanathഫെയ്സ്ബുക്ക്
Updated on
1 min read

യുവനടന്‍ അഖില്‍ വിശ്വനാഥ് അന്തരിച്ചു. 30 കാരനായ അഖില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. വീട്ടില്‍ വച്ചാണ് സംഭവം. സിനിമാ പ്രവര്‍ത്തകനായ മനോജ് കുമാര്‍ മരണവാര്‍ത്ത പുറത്തുവിട്ടത്. 2019 ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച, സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കിയ ചോല എന്ന ചിത്രത്തിലൂടെയാണ് അഖില്‍ വിശ്വനാഥ് ശ്രദ്ധ നേടുന്നത്.

Akhil Viswanath
സഞ്ജയ് ദത്തിന്‍റെ കരണം പുകച്ച് രാകേഷ് മരിയ ഐപിഎസ്; 'അച്ഛന്റെ കാലില്‍ വീണ് തെറ്റുപറ്റിയെന്ന് അവന്‍ വാവിട്ട് കരഞ്ഞു'; അന്ന് ക്രെെം ബ്രാഞ്ച് ഓഫീസില്‍ നടന്നത്

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സഹോദരനൊപ്പം അഭിനയിച്ച ടെലിഫിലിമിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികെയാണ് സനല്‍കുമാറിന്റെ ചോലയിലേക്കുളള അവസരമെത്തുന്നത്. നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തിയ ചോല വെനീസ്, ജനീവ, ടോക്കിയോ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ കയ്യടി നേടിയ സിനിമയാണ്.

Akhil Viswanath
ഹാപ്പി ബർത്ത് ഡേ സൂപ്പർ സ്റ്റാർ; മറാത്തി കുടുംബത്തിൽ നിന്ന് തമിഴകത്തിന്റെ മനം കവർന്ന തലൈവർ

അഖിലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ''അഖില്‍ ആത്മഹത്യചെയ്തു എന്ന വാര്‍ത്ത ഹൃദയം തകര്‍ക്കുന്നു. ഇല്ലായ്മകളുടെ പടുകുഴിയില്‍ നിന്ന് സിനിമയിലേക്ക് വന്നതാണയാള്‍. ചോല എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അയാള്‍ക്ക് മലയാള സിനിമയില്‍ അഭിനേതാവ് എന്ന നിലയില്‍ ചുവടുറപ്പിക്കാന്‍. അതുണ്ടായില്ല. ആ സിനിമയെ ഒതുക്കിയതോടെ ആ ചെറുപ്പക്കാരന്‍ ഉള്‍പ്പെടെ ആ സിനിമയിലൂടെ പ്രതിഭ തെളിയിച്ച നിരവധിപേരുടെ ഭാവിപ്രതീക്ഷകള്‍ ഇരുട്ടിലായി'' എന്നാണ് സനല്‍കുമാര്‍ പറയുന്നത്.

''അഖില്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നില്ല. അയാള്‍ അടുത്തിടെ തൂടങ്ങാനിരിക്കുന്ന ഒ.ടി.ടി എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു. സങ്കടം തോന്നുന്നു അഖില്‍. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയില്‍ നിന്റെയുള്‍പ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്. നിന്റ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്‌നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാന്‍ ഇടയാവട്ടെ'' എന്നും സനല്‍കുമാര്‍ കുറിക്കുന്നു.

Summary

Chola movie fame Akhil Viswanath ends his life. Sanal Kumar Sasidharan pens an emotional note.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com