

രമേശ് നാരായണനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ മാലിന്യം നിറഞ്ഞ മനസ്സാണ് രമേശ് നാരായണന്റേത് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. വകതിരിവ് വട്ടപ്പൂജ്യമായിട്ടുള്ള രമേശ് നാരായണൻ സിനിമയ്ക്കു മാത്രമല്ല സാംസ്കാരിക ലോകത്തിനു തന്നെ അപമാനമാണ്. മാപ്പു പറച്ചിലിൽ പോലും മാന്യത പുലർത്താതെ പച്ചക്കള്ളമാണ് രമേശ് നാരായണൻ പറഞ്ഞതെന്നും ആലപ്പി അഷ്റഫ് കുറിച്ചു.
ആലപ്പി അഷ്റഫിന്റെ കുറിപ്പ്
കലാമണ്ഡലംകാരി കലാഭവൻ മണിയുടെ അനുജനോട്കാട്ടിയ അതേ മനോഭാവം. ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ മാലിന്യം നിറഞ്ഞ മനസ്സാണ് അയാൾക്ക്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും ഒരു അപസ്വരം. വകതിരിവ് വട്ടപ്പൂജ്യമായിട്ടുള്ള രമേശ് നാരായണൻ സിനിമയ്ക്കു മാത്രമല്ല സാംസ്കാരിക ലോകത്തിനു തന്നെ അപമാനമാണ്. വിഡിയോ കണ്ടവരെ വിഡ്ഢികളാക്കിക്കൊണ്ട്, മാപ്പു പറച്ചിലിൽ പോലും മാന്യത പുലർത്താതെ പച്ചക്കള്ളം പറയുന്നു. ‘ആസിഫിനെ മുതുകത്ത് തട്ടി തലോടി’ എന്നൊക്കെ. അൽപത്തരവും ധാർഷ്ട്യവും കാണിച്ചവരെല്ലാം മലാളികളുടെ മനസ്സിൽ എന്നും ഒറ്റപ്പെട്ട ചരിത്രമേയുള്ളു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവഹേളിക്കപ്പെട്ട നിമിഷത്തിൽ ആദ്യമൊന്ന് അന്ധാളിച്ചു എങ്കിലും വളരെ പക്വതയോടെ, വിനയത്തിന്റെ ഒരു ചെറു പുഞ്ചിരിയോടെ ആ അൽപന് മറുപടി കൊടുത്തു ആസിഫ്. വെറുപ്പിന്റെയും വേർതിരിവ്വിന്റെയും വക്താക്കൾക്കിടയിൽ, നമുക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates