'അവരെ മാറ്റിനിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്, ഈ മനുഷ്യന്റെമാനസികനില പരിശോധിക്കണം'; ആലപ്പി അഷ്റഫ്

സിനിമകളുടെ പേരിലാകില്ല ദാസ്യവേലയുടേ പേരിലാകും കമൽ അറിയപ്പെടുകയെന്നും അഷ്റഫ് പറഞ്ഞു
ആലപ്പി അഷറഫ്, കമൽ/ ഫേയ്സ്ബുക്ക്
ആലപ്പി അഷറഫ്, കമൽ/ ഫേയ്സ്ബുക്ക്
Updated on
1 min read

ന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിൽ നിന്ന് സലിംകുമാറിനേയും ഷാജി എൻ കരുണിനേയും ഒഴിവാക്കിയെന്ന ആരോപണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സലിംകുമാർ, ഷാജി എൻ കരുൺ, സലിം അഹമ്മദ്, സുരേഷ് ​ഗോപി എന്നിവരെയൊക്കെ മാറ്റിനിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണെന്നാണ് അഷ്റഫ് കുറിക്കുന്നത്. കമലിന്റെ പ്രവർത്തികൾ കാണുമ്പോൾ ഈ മനുഷ്യന്റെ
മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകളുടെ പേരിലാകില്ല ദാസ്യവേലയുടേ പേരിലാകും കമൽ അറിയപ്പെടുകയെന്നും അഷ്റഫ് പറഞ്ഞു.

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം

കമൽ ഒരു കറുത്ത അദ്ധ്യായം.
 രാഷ്ട്രീയം നോക്കി സലിംകുമാർ,
വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ
ഈഗോ കൊണ്ട് സലിം അഹമ്മദ്,
കുടാതെ നാഷണൽ അവാർഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു MP യുമായ സുരേഷ് ഗോപി,
( കമൽ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് )
ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്.
IFFK യുടെ ഇടത്പക്ഷ സംസ്കാരം നിലനിർത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിർത്തിയാണോ....?
ഒരു കലാകാരൻ ഇങ്ങിനെയാണോ പെരുമാറേണ്ടത്...?
കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..?
ഇങ്ങേര് കാണിക്കുന്ന പ്രവർത്തികൾ കാണുമ്പോൾ ഈ മനഷ്യൻ്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.
ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്കാരിക നായകർക്കും ലഭിച്ച അംഗീകാരങ്ങ ളും പുരസ്കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓർക്കണം. 
ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാർ,അവരൊക്കെ നാടിൻ്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിർത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.
ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ....?
എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ
കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.
ആലപ്പി അഷറഫ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com