'ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും...'; 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ

ഒരു ആവറേജ് കണ്ടന്റ് കൊണ്ടൊന്നും ഇനി രക്ഷയില്ല.
Allu Arjun
Allu Arjunഎക്സ്
Edited By:
Updated on
2 min read

'പുഷ്പ' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ തരം​ഗം തീർത്ത നടനാണ് അല്ലു അർജുൻ. ആദ്യ ഭാ​ഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും തിയറ്ററുകളിൽ തരം​ഗം തീർത്തിരുന്നു. 'പുഷ്പ 2' വിൽ സാരി ധരിച്ചു കൊണ്ടുള്ള അല്ലു അർജുന്റെ രം​ഗങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. സാരിയുടുത്ത് സ്ത്രീയായുള്ള അല്ലുവിന്റെ ആക്ഷൻ രം​ഗങ്ങളും വൻ കയ്യടിയാണ് നേടിയത്.

ഇപ്പോഴിതാ ഈ രം​ഗത്തെക്കുറിച്ച് അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. 'പുഷ്പ'യുടെ വിജയം ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ തനിക്ക് പ്രചോദനമായെന്ന് അല്ലു അർജുൻ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും 'ആൽഫ' (Alpha) സ്വഭാവമുള്ളതുമായ വേഷമായിരുന്നു അതെന്നും നടൻ പറഞ്ഞു. 'ഫോർബ്സ് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ. "ഒരു ആവറേജ് കണ്ടന്റ് കൊണ്ടൊന്നും ഇനി രക്ഷയില്ല.

നല്ല കണ്ടന്റ് കൊണ്ടുവരുക എന്നതാണ് ഏറ്റവും പ്രധാനം. ശരിക്കും സമ്മർദ്ദം ഉണ്ടാവുക എന്ന് പറയുന്നതും ഒരു പ്രിവിലേജാണ്. കാരണം, നമ്മുടെ രാജ്യത്ത് വളരെ കുറച്ചു പേർക്ക് മാത്രമേ സമ്മർദം ഉണ്ടാവുകയുള്ളൂ. അതിനാൽ, സമ്മർദ്ദം ഒരു അനുഗ്രഹമാണ്".- അല്ലു അർജുൻ പറഞ്ഞു.

"ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ‘ആൽഫ’ ആയ കാര്യം, ഒരു സ്ത്രീയുടെ വേഷം അവതരിപ്പിച്ചതാണെന്ന് ഞാൻ പറയും. മികച്ചൊരു സിനിമ ഒരുക്കുക; ബാക്കിയെല്ലാം താനേ നടന്നുകൊള്ളും". -എന്നാണ് 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ പറഞ്ഞത്.

'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് മുൻപും അല്ലു അർജുൻ തുറന്നുപറഞ്ഞിട്ടുണ്ട്. ആ രംഗം ചെയ്യുന്നതിനെക്കുറിച്ചും സാരി ധരിക്കുന്നതിനെക്കുറിച്ചും ആദ്യം തനിക്ക് ഭയമുണ്ടായിരുന്നതായി നടൻ പറഞ്ഞിരുന്നു. "അദ്ദേഹം (സുകുമാർ) ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് പേടിയായിരുന്നു. ഞങ്ങൾ ആ ലുക്കിന്റെ വേറെയൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

അതുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ഇത് ശരിയാകില്ല എന്ന്. അങ്ങനെയാണ് അദ്ദേഹം എന്നോട് പറയുന്നത്, 'നീ സാരി ധരിക്കണം, ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കണം' എന്ന്. പിന്നെ ഞങ്ങൾ അതിനായുള്ള സ്കെച്ചുകൾ തയ്യാറാക്കാൻ തുടങ്ങി. അപ്പോൾ ആ രൂപം ഞങ്ങൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു. അങ്ങനെ എനിക്ക് അതിൽ താല്പര്യം തോന്നിത്തുടങ്ങി. കാരണം തുടക്കത്തിൽ നമുക്ക് എപ്പോഴും ഒരു പേടി ഉണ്ടാകുമല്ലോ.

പിന്നെ പരീക്ഷണങ്ങൾ നടന്നു. ഒരു നടൻ എന്ന നിലയിൽ ഈ സിനിമയുടെ ഏറ്റവും വലിയ യുഎസ്പി ഇതായിരിക്കുമെന്ന് ഞങ്ങൾക്ക് ബോധ്യമായി. ഒരു നടൻ എന്ന നിലയിൽ എനിക്കും ഇതൊരു വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. ഇത് ചെയ്താൽ എനിക്ക് വലിയൊരു പേരും അംഗീകാരവും ലഭിക്കുമെന്ന് ഉറപ്പായിരുന്നു.

എന്നാൽ സുകുമാർ സാറും ഞാനും ഒരു കാര്യത്തിൽ ഉറച്ചു നിന്നു. സാരി ധരിച്ചാലും ആ കഥാപാത്രത്തിന് വളരെ ശക്തമായ പുരുഷത്വം ഉണ്ടായിരിക്കണം, ആ 'ആൽഫ' സ്വഭാവം നഷ്ടപ്പെടാൻ പാടില്ല".- ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അല്ലു അർജുൻ പറഞ്ഞു.

Allu Arjun
കടുത്ത പനിയും ശരീരവേദനയും; മമിത ബൈജു ആശുപത്രിയില്‍
Allu Arjun
'ആ ദിവസം ഞാന്‍ മറക്കില്ല, നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം'; സ്ത്രീ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?
Allu Arjun
'ഈ ഇ മെയിൽ വിലാസം എന്റേതല്ല'; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്
Summary

Allu Arjun oh his Pushpa 2 saree look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com