മുറിപ്പാടുണ്ടാക്കി, മുഖത്ത് പാടുകള്‍ വരുത്തി; അല്ലു അര്‍ജുന്‍ പുഷ്പയായത് ഇങ്ങനെ; വിഡിയോ

പുഷ്പയാകാന്‍ താരം നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനാണ് വിഡിയോയിലുള്ളത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ വന്‍ വിജയമാണ് നേടിയത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് ചിത്രത്തിലെ പുഷ്പരാജിനെ വിലയിരുത്തപ്പെടുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തിയത്. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത് പുഷ്പയാകുന്ന അല്ലുവിന്റെ പുതിയ വിഡിയോ ആണ്. 

പുഷ്പയായി അല്ലു അര്‍ജുന്റെ മേക്കോവര്‍

പുഷ്പയാകാന്‍ താരം നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനാണ് വിഡിയോയിലുള്ളത്. ചിത്രത്തില്‍ ചന്ദനക്കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് താരം വേഷമിടുന്നത് അതിനാല്‍ തന്നെ മുഖത്തും ശരീരത്തിലുമെല്ലാം പാടുകളും മുറിവുകളുമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ മേക്കപ്പ് ടീമാണ് താരത്തിന് പുഷ്പ ലുക്ക് നല്‍കുന്നത്. നെറ്റിയില്‍ മുറിവേറ്റ പാടും മുഖത്തെ മറുകുമെല്ലാം മേക്കപ്പിലൂടെ നല്‍കിയത്. താരം തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

രണ്ടാം ഭാഗം ഒരുങ്ങുന്നു

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ; ദി റൈസ് ഡിസംബര്‍ 17ന് തിയറ്ററിലൂടെയാണ് റിലീസ് ചെയ്തത്. ലോകവ്യാപകമായി ബോക്‌സ് ഓഫിസില്‍ നിന്ന് 300 കോടി രൂപയാണ് ചിത്രം നേടിയത്. ഫഹദ് ഫാസില്‍ വില്ലനായി എത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിച്ചേക്കും. പുഷ്പ; ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം ഈ വര്‍ഷം ഡിസംബറിലാവും എത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER