'ഉത്സവം തീരുന്നത് വരെ സഹിക്കാന്‍ പറഞ്ഞു'; ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം ഉറക്കം കളയുന്നു; പരാതിയുമായി അല്ലു സിരീഷ്

അനുവദിച്ചിട്ടുള്ള ഡെസിബെലിനും ഉച്ചത്തില്‍ രാത്രി രണ്ട്-മൂന്ന് മണി വരേയും സംഗീതം
Allu Sirish
Allu Sirish
Updated on: 
1 min read

വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ നിന്നുള്ള ശബ്ദത്തിനെതിരെ പൊലീസിനെ സമീപിച്ച് നടന്‍ അല്ലു സിരീഷ്. ഹൈദരാദാബ് ഷെയ്ഖാപേട്ടിലെ തന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ അര്‍ധ രാത്രി ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെതിരെയാണ് താരം പൊലീസിനെ സമീപിച്ചിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളില്‍ നിന്നും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് താരം സോഷ്യല്‍ മീഡിയയിലൂടെയും പ്രതികരിച്ചു.

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ കൂടിയായ അല്ലു സിരീഷ് മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള നടനാണ്. എക്‌സിലൂടെയായിരുന്നു സിരീഷിന്റെ പ്രതികരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ശബ്ദകോലാഹലത്തെ തുടര്‍ന്ന് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നാണ് താരം പറയുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം കാരണം തനിക്കും അയല്‍വാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നാണ് താരം പറയുന്നത്. വയോധികരും കുട്ടികളുമുള്ള വീടുകളാണ് സമീപത്തുള്ളതെന്നും താരം പറയുന്നു. ഹൈദരാബാദ് പൊലീസിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ഈ വിഷയത്തില്‍ താന്‍ ഫിലിം നഗര്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നുവെന്നും താരം പറയുന്നു.

''ബഹുമാനപ്പെട്ട ഹൈദരാബാദ് പൊലീസിനോട്, ഞാന്‍ അപര്‍ണ വണ്‍,ഷെയ്ഖാപെട്ടിലെ താമസക്കാരനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനോഭ നഗറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഉച്ചത്തില്‍ സംഗീതം വെക്കുന്നുണ്ടായിരുന്നു. അനുവദിച്ചിട്ടുള്ള ഡെസിബെലിനും മുകളില്‍ രാത്രി രണ്ട്-മൂന്ന് മണി വരേയും അത് നീണ്ടു പോകുന്നുണ്ട്. തുടര്‍ന്ന് ഞാന്‍ ഫിലിം നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു'' താരം പറയുന്നു.

''ഗണേശ് നിമഞ്ജനം ആയതിനാല്‍ സെപ്റ്റംബര്‍ 25 വരെ സഹിക്കണമെന്നാണ് പൊലീസ് പറഞ്ഞത്. ഫെസ്റ്റിവല്‍ കഴിഞ്ഞു. പക്ഷെ സംഗീതം അവസാനിക്കുന്നില്ല. ഒരുപാട് വയോധികരും കുട്ടികളും ജോലിക്ക് പോകുന്നവരും ഞങ്ങളുടെ പ്രദേശത്തുണ്ട്. അവര്‍ക്കത് ശല്യമുണ്ടാക്കുന്നുണ്ട്. മുമ്പും പലപ്പോഴായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ദയവ് ചെയ്ത് ഈ വിഷയത്തില്‍ ഇടപെടണം'' എന്നും അദ്ദേഹം പറയുന്നു.

പിന്നാലെ താരത്തിന് മറുപടിയുമായി ഹൈദരാബാദ് പൊലീസുമെത്തി. ഫിലിം നഗര്‍ പൊലീസിനോട് വേണ്ട നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് പൊലീസ് അറിയിക്കുന്നത്.

Allu Sirish
'പ്രതിയ്ക്ക് പോലും അറിയില്ല ആ നാല് പേരെ എന്തിന് കൊന്നുവെന്ന്'; 'ദി തേർഡ് മർഡർ' ട്രെയിലർ
Allu Sirish
കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു
Allu Sirish
'പ്രേക്ഷകരിലാണ് വിശ്വാസം'; ഒറ്റവരിയില്‍ സൈബറാക്രമണങ്ങളുടെ മുനയൊടിച്ച് കാര്‍ത്തിക് സുബ്ബരാജ്
Summary

Allu Sirish seeks police over loud music in temple near his home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com