ബാച്ച്‌ലര്‍ പാര്‍ട്ടിക്കു രണ്ടാം ഭാഗം വരുന്നു; നായകന്‍ നസ്ലെന്‍; അന്നത്തെ പൃഥ്വിരാജിനെപ്പോലെ കയ്യടി നേടാന്‍ ടൊവിനോയും!

ബാച്ച്‌ലര്‍ പാര്‍ട്ടി പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം
Bachelor Party 2
Bachelor Party 2ഫെയ്സ്ബുക്ക്
Updated on
1 min read

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികള്‍ തേടിച്ചെല്ലുന്ന ചിത്രമാണ്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നത്.

Bachelor Party 2
'പ്രണവ് മോഹന്‍ലാല്‍, ആ പേരിലുണ്ട് അയാള്‍ ആരെന്ന്; തിയേറ്റര്‍ വിട്ടത് പേടിച്ച് വിറച്ച്, മരവിപ്പോടെ'; 'ഡീയസ് ഈറേ'യ്ക്ക് സോഷ്യല്‍ മീഡിയയുടെ നിറകയ്യടി

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി 2 എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Bachelor Party 2
'ആ വലിയ മനുഷ്യന്റെ കൂട്ടുകാരനായി, ഒറ്റുകാരനായി, മകനായി...'; ഇനി ദൃശ്യത്തിലെ എസ്‌ഐ സുരേഷ് ബാബുവിലേക്ക്

അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ആദ്യ ഭാഗത്തില്‍ പൃഥ്വിരാജ് ചെയ്തതു പോലൊരു കാമിയോ ആയിരിക്കും ടൊവിനോയുടേതെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിനായി തന്റെ 20 ദിവസത്തെ ഡേറ്റാണ് ടൊവിനോ നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആവേശം, പൊന്മാന്‍ എന്ന സിനിമകളിലൂടെ കയ്യടി നേടിയ സജിന്‍ ഗോപുവും ചിത്രത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

സുഷിന്‍ ശ്യാം ആയിരിക്കും സംഗീതം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ജേക്‌സ് ബിജോയുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ ഡേറ്റ് മാറ്റിയതോടെയാണ് അമല്‍ ഈ ചിത്രത്തിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്റ്റൈലിഷ് മേക്കിങിന് പേരുകേട്ട സംവിധായകനാണ് അമല്‍ നീരദ്. തന്റെ താരങ്ങളെയെല്ലാം വന്‍ സ്റ്റൈലിഷ് ലുക്കിലാണ് അമല്‍ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ ടൊവിനോയേയും നസ്ലനേയും എങ്ങനെയാകും അമല്‍ അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് സോഷ്യല്‍ മീഡിയ. ബാച്ച്‌ലര്‍ പാര്‍ട്ടി പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം തയ്യാറെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Summary

Amal Neerad planning Bachelor Party 2 with Naslen as lead. Soubin and Sreenath Bhasi also in key roles. Tovino Thomas to play a cameo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com