'പ്രണവ് മോഹന്‍ലാല്‍, ആ പേരിലുണ്ട് അയാള്‍ ആരെന്ന്; തിയേറ്റര്‍ വിട്ടത് പേടിച്ച് വിറച്ച്, മരവിപ്പോടെ'; 'ഡീയസ് ഈറേ'യ്ക്ക് സോഷ്യല്‍ മീഡിയയുടെ നിറകയ്യടി

പ്രണവ് മോഹന്‍ലാലിന്‍റെ കരിയർ ബെസ്റ്റ് എന്ന് സോഷ്യല്‍ മീഡിയ
Dies Irae
Dies Iraeഫെയ്സ്ബുക്ക്
Updated on
2 min read

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയസ് ഈറേ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നാണ് സിനിമയുടെ ആഗോള റിലീസെങ്കിലും ഇന്നലെ രാത്രി ചിത്രത്തിന്റെ പ്രത്യേക പ്രീമയര്‍ ഷോകള്‍ ഉണ്ടായിരുന്നു. പ്രീമിയറിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടുന്നത്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണങ്ങളാണ്.

Dies Irae
'മക്കളുടെ വളർച്ച കാണാൻ പറ്റുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്'; വിസ്മയ്ക്ക് ആശംസകളുമായി ദിലീപ്

ഹൊറര്‍ ജോണറില്‍ രാഹുല്‍ സദാശിവന്‍ വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഭൂതകാലത്തിനും ഭ്രമയുഗത്തിനും ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രവും രാഹുല്‍ ഗംഭീരമാക്കിയിരിക്കുന്നുവെന്ന് വേണം കരുതാന്‍. അതേസമയം പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പറയുന്നത്.

Dies Irae
സൂപ്പര്‍ താരമാകുമെന്ന് കരുതിയ നടന്‍; വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ 7 വര്‍ഷം തടവ്; ഇന്ന് തുണിക്കച്ചവടം; ഷൈനി അഹൂജയുടെ പതനം!

ഡീയസ് ഈറേയുടെ സൗണ്ട് ഡിസൈനും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എഡിറ്റിങ്ങുമെല്ലാം കയ്യടി നേടുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്നത് ഒരു തരം മരവിപ്പോടെയാണെന്നാണ് ചിലരുടെ പ്രതികരണം. പ്രണവ് മോഹന്‍ലാലിനെ രാഹുല്‍ സദാശിവന്‍ പിഴിഞ്ഞെടുത്തിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. പ്രണവിലെ നടനെ ഇത്രത്തോളം ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയുമില്ലെന്നും തന്റെ പേരിനൊപ്പമുള്ള മോഹന്‍ലാല്‍ എന്നത് വെറുമൊരു സഫിക്‌സ് അല്ലെന്ന് പ്രണവ് തെളിയിച്ചെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

''ഈ സിനിമ പ്രിവ്യൂ തന്നെ കാണണം എന്ന തീരുമാനത്തെ 100% ശരിയാണെന്ന് മനസിലാക്കി തരാന്‍ രാഹുല്‍ സദാശിവന് കഴിഞ്ഞു. മറ്റൊരര്‍ത്ഥത്തില്‍ പേടി എന്തെന്ന് അനുഭവിച്ചറിഞ്ഞു ഒരു രാഹുല്‍ സദാശിവന്‍ സംഭവം. തുടക്കം മുതല്‍ ഈ സിനിമയുടെ ഹൊറര്‍ നമ്മളിലേക്ക് എത്താന്‍ സമയമെടുത്ത് ഒരുപാട് കാര്യങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷെ ഇന്റര്‍വെല്‍ മുതല്‍ മറ്റൊരു രീതിയിലേക്ക് കഥ മാറും. സെക്കന്റ് ഹാഫ് & പിന്നെ ക്ലൈമാക്‌സ്. ക്രിസ്റ്റോ സേവിയറിന്റെ പേര് കൂടി എടുത്ത് പറയണം.. പുള്ളി മലയാള സിനിമയ്ക്ക് തന്നെ ഒരു മുതല്‍ക്കൂട്ടാണ്'' എന്നാണ് ഒരു പ്രേക്ഷകന്റെ സോഷ്യല്‍ മീഡിയ പ്രതികരണം.

ഫസ്റ്റ് ഹാഫില്‍ ഇന്റര്‍വെലില്‍ ഇട്ടിട്ട് പോയ തീ, സെക്കന്റ് ഹാഫില്‍ അങ്ങോട്ട് ആളി കത്തിയെന്നും ചിലര്‍ പറയുന്നു. 'രാഹുല്‍ സദാശിവന്റെ ഗംഭീര മേക്കിങ്, പ്രണവിന്റെ കരിയര്‍ കിടിലന്‍ പെര്‍ഫോമന്‍സ്. സൗണ്ടും സ്‌കോറും ഒക്കെ ശെരിക്കും കത്തിച്ചു. ടെക്‌നിക്കല്‍ സൈഡ് എല്ലാം അതി ഗംഭീരം ആയിട്ട് തന്നെ പണി എടുത്തിട്ടുണ്ട്. ക്ലൈമാക്‌സ് പോര്‍ഷന്‍ ഒക്കെ എന്ത് കിടിലന്‍ ആയിട്ടാണ് എടുത്ത് വെച്ചിട്ടുള്ളത്. ക്ലൈമാക്‌സിനു 20 മിനിറ്റ് മുന്നത്തെ സീന്‍ അടിപൊളി'' എന്നും ചിലര്‍ പറയുന്നു.

''ഞാന്‍ ഒരു ഹൊറര്‍ സിനിമ കാണാന്‍ പോവുമ്പോള്‍ എന്താണോ പ്രതീക്ഷിക്കുന്നത് അത് എനിക്ക് എന്ന സംവിധായകന്‍ തന്നു. ഒരു മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് തന്ന ഒരു സിനിമയാണ്. തുടക്കം മുതല്‍ അവസാനം വരെ നമ്മുടെ ഉള്ളില്‍ ആ പേടി നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.'' എന്നും ചിലര്‍ പറയുന്നു.

രാഹുലിന്റെ മേക്കിങും പ്രണവിന്റെ പ്രകടനവും പോലെ തന്നെ ക്രിസ്‌റ്റോ സേവ്യറുടെ സംഗീതവും കയ്യടി നേടുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രാഹുല്‍ തന്നെയാണ് നിര്‍മാണം. പ്രണവിനൊപ്പം ജിബിന്‍ ഗോപിനാഥും അരുണ്‍ അജികുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജിബിന്റെ കരിയറിലെ വഴിത്തിരിവായി ചിത്രം മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ പറയുന്നത്.

Summary

Dies Irae starring Pranav Mohanlal gets social media applauses. previews reports promises another topnotch film from Rahul Sadasivan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com