ചിരിപ്പൂരം ഒരുക്കാൻ 'അമർ അക്‌ബർ അന്തോണി' വീണ്ടും; രണ്ടാം ഭാ​ഗം വരുന്നു

വിഷ്ണു ആണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കവെച്ചത്
അമർ അക്‌ബർ അന്തോണി പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
അമർ അക്‌ബർ അന്തോണി പോസ്റ്റർ/ ഫെയ്‌സ്‌ബുക്ക്
Updated on
1 min read

മർ അക്‌ബർ അന്തോണിക്ക് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് അമർ അക്‌ബർ അന്തോണി. ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളികളെ ചിരിപ്പിക്കാൻ അമറും അക്‌ബറും അന്തോണിയും വീണ്ടും വരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ ഒരുക്കിയത്.

വിഷ്ണു ആണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കവെച്ചത്. ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരത്തിന്റെ പ്രഖ്യാപനം. "അമർ അക്ബർ അന്തോണിയുടെ ഒരു സീക്വൽ നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്. കാര്യങ്ങൾ എല്ലാം ശരിയാകുമ്പോൾ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കുയാണ്" എന്നായിരുന്നു വിഷ്‌ണുവിന്റെ വാക്കുകൾ. 

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ  സംവിധാനം ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രം ഡിസംബറിലാണ് തിയറ്ററുകളിൽ എത്തുക. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിൽ മുന്നോട്ട് പോകുന്ന ചിത്രം കൊച്ചി, ബെം​ഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com