ഇന്ത്യൻ ഭരണഘടന ശിൽപി ബിആർ അംബേദ്കറേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യം ചെയ്ത് സംഗീത സംവിധായകൻ ഇളയരാജ. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് രണ്ടുപേരും എന്നാണ് ഇളയരാജയുടെ വിലയിരുത്തൽ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് ഇളയരാജയുടെ താരതമ്യം ഉള്ളത്.
അംബേദ്കറിന്റെ വീക്ഷണത്തെക്കുറിച്ചും അംബേദ്കറിന്റെ ആശയത്തിലൂടെ നരേന്ദ്രമോദി പുതിയ ഇന്ത്യ സൃഷ്ടിച്ചതിനെക്കുറിച്ചുമാണ് പുസ്തകം പറയുന്നത് എന്നാണ് പബ്ലിഷർ ട്വിറ്ററിൽ കുറിച്ചത്. ഏപ്രിൽ 14നാണ് പുസ്തകം പുറത്തെത്തിയത്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടവരാണ്, ചിന്തകളിൽ മാത്രം ഒതുങ്ങാതെ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു.- ഇളയരാജ കുറിച്ചു.
സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു. ഇളയരാജയുടെ താരതമ്യം ചെയ്യൽ വൻ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇളയരാജയെ വിമര്‍ശിച്ച് ഡിഎംകെ നേതാക്കളടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തി. അംബേദ്കര് വര്‍ണവിവേചനവും മനുധര്‍മവും അടിച്ചമര്‍ത്തിയ ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും മോദി മനു ധര്‍മത്തില്‍നിന്നാണ് വന്നതെന്നും ഡിഎംകെ നേതാവ് ഡിഎസ്കെ ഇളങ്കോവന്‍ പറഞ്ഞു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates