'വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ', കൊഞ്ചിപ്പറഞ്ഞ് അച്ചു, അമ്പിളിദേവിയെ ഉമ്മകൾകൊണ്ട് മൂടി മക്കൾ; വിഡിയോ

മക്കൾക്കൊപ്പമുള്ള കാർ യാത്രയുടെ സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read


മലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടൻ ആദിത്യൻ ജയനുമായുള്ള ദാമ്പത്യജീവിതവും വേർപിരിയലുമെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തന്റെ രണ്ട് മക്കൾക്കൊപ്പം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരം. സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മക്കൾക്കൊപ്പമുള്ള അമ്പിളി ദേവിയുടെ രസകരമായ വിഡിയോ ആണ്. മക്കൾക്കൊപ്പമുള്ള കാർ യാത്രയുടെ സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്. 

ഇളയമകൻ അച്ചുവിന്റെ കുസൃതിയും മൂത്ത മകൻ അപ്പുവിന്റെ സ്നേഹവുമാണ് വിഡിയോയിൽ. ‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മോഹൽ ലാലിന്റെ പഞ്ച് ഡയലോഗ് കൊഞ്ചലോടെ പറയുന്ന അച്ചുവിനെയാണ് വിഡിയോയിൽ കാണുന്നത്. അമ്മയെ  കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ടുമൂടുകയാണ് രണ്ടുപേരും. ജീവിതം മനോഹരമാണ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

അമ്പിളി ദേവിയുടേയും മക്കളുടേയും വിഡിയോ ആരാധകരുടെ മനം നിറയ്ക്കുകയാണ്. സ്നേഹം അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.  ഈ മക്കളിലൂടെ അമ്പിളിയുടെ സങ്കടങ്ങളൊക്കെ മാറുമെന്നാണ് ആരാധകരുടെ കമന്റുകൾ. ഇപ്പോൾ കനൽപൂവ് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെ മക്കളുടേയും കുടുംബത്തിന്റേയും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER