ആമേനിലെ കൊച്ചച്ചൻ: നടൻ നിർമൽ വി ബെന്നി അന്തരിച്ചു

ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
nirmal v benny
നിർമൽ വി ബെന്നി
Updated on: 
1 min read

കൊച്ചി: നടൻ നിർമൽ വി ബെന്നി അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

nirmal v benny
'ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ': ഹേമ കമ്മിഷൻ റിപ്പോർട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാർ

‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.’- എന്നാണ് സഞ്ജയ് പടിയൂർ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആമേനിലെ പള്ളീലച്ചന്റെ റോളിലാണ് നിർമൽ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കോമഡി താരമായാണ് നിർമൽ കരിയർ ആരംഭിക്കുന്നത്. 2012 -ൽ നവാഗതർക്ക് സ്വാഗതം ആയിരുന്നു ആദ്യ ചിത്രം. ആമേൻ ഉൾപ്പടെ അഞ്ച് സിനിമകളിൽ വേഷമിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com