'അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, വിവാദമാകുമെന്ന് കരുതിയില്ല'; റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ല
Mammootty and K Rafeeq
Mammootty and K Rafeeq
Updated on
1 min read

വിവാദങ്ങള്‍ക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശത്തിനിടെ റഫീഖിനോട് മാറി നില്‍ക്കാന്‍ മമ്മൂട്ടി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് നടന്‍ റഫീഖിനെ വിളിച്ചത്. റഫീഖിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിച്ചു.

Mammootty and K Rafeeq
'സ്‌ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്, മറച്ചു വെക്കാന്‍ കഴിയാത്ത വിറയല്‍'; മമ്മൂട്ടിയെ വിമര്‍ശിച്ച് ശാരദക്കുട്ടി

സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞതായാണ് വിവരം. അതേസമയം വിവാദത്തില്‍ റഫീഖും മമ്മൂട്ടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടിയെത്തിയത്. കെ റഫീഖും സംഭവസമയത്തുണ്ടായിരുന്നു. ടൗണ്‍ഷിപ്പ് മമ്മൂട്ടിയെ നടന്ന് കാണിക്കുന്നതിനിടെയാണ് റഫീഖിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

Mammootty and K Rafeeq
'റഫീഖ് ടൗണ്‍ഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനും എന്ന നരേറ്റീവ് കയ്യില്‍ വെച്ചാല്‍ മതി'; ഡിസിസി സെക്രട്ടറിയാണേലും മമ്മൂട്ടി ഇത് തന്നെ പറയും!

''നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ'' എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. ഈ വിഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നടന്‍ റഫീഖിനെ ഫോണില്‍ വിളിക്കുന്നത്. വിഡിയോ കോളിലൂടെയാണ് റഫീഖുമായി മമ്മൂട്ടി സംസാരിച്ചതെന്നാണ് വിവരം.

Summary

Amid the Wayanad township visit fiasco Mammootty calls K Rafeeq.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com