

കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ അമിതാഭ് ബച്ചന് പരുക്കേറ്റു. ബുധനാഴ്ചത്തെ എപ്പിസോഡില്‍ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാധാരണ എപ്പിസോഡ് ആരംഭിക്കാറുള്ളത് ബച്ചന്റെ മോണോലോഗിലൂടെയാണ്. നിന്നു കൊണ്ടാകും താരം മോണോലോഗ് പറയുക. എന്നാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിക്കുന്നത് ബച്ചന്‍ ഇരുന്നു കൊണ്ട് സംസാരിക്കുമ്പോഴാണ്.
ഷൂട്ടിനിടെ താന്‍ തെന്നി വീണുവെന്നും കാല്‍ മുട്ടിന് പരുക്കേറ്റുവെന്നും അതിനാല്‍ നില്‍ക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നുമാണ് ബച്ചന്‍ അറിയിച്ചത്. ''സാധാരണ ഞാന്‍ നിന്നാകും മോണോലോഗ് പറയുക. പക്ഷെ ഇന്ന് എനിക്ക് മുട്ടിന് പരുക്കുണ്ട്. ഇന്നലെ ഷൂട്ടിനിടെ ഞാന്‍ തെന്നി വീണ് കാല്‍ മുട്ടിന് പരുക്കേറ്റു'' എന്നാണ് ബച്ചന്‍ പറഞ്ഞത്.
അതേസമയം പരുക്ക് ഗുരുതരമല്ലെന്നും ബച്ചന്‍ അറിയിച്ചു. നേരത്തെ അമിതാഭ് ബച്ചന്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ലോഗ് പോസ്റ്റില്‍ വിഷസ് ടു റിട്ടയര്‍ എന്ന് ബച്ചന്‍ എഴുതിയതാണ് ചര്‍ച്ചകളുടെ ഉറവിടം. താന്‍ ഉറങ്ങാന്‍ പോകുന്നതിനെക്കുറിച്ചാണ് എഴുതിയതെന്നും സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബച്ചന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.
അമിതാഭ് ബച്ചന്‍ ഒടുവിലായി സ്‌ക്രീനിലെത്തിയത് തമിഴ് ചിത്രം വെട്ടയ്യനിലാണ്. 120 ബഹാദൂറില്‍ ശബ്ദമായും അമിതാഭ് ബച്ചന്‍ സാന്നിധ്യം അറിയിച്ചിരുന്നു. കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് ബച്ചന്റേതായി അണിയറയിലുള്ളത്. കല്‍ക്കി ആദ്യ ഭാഗത്തിലെ ബച്ചന്റെ പ്രകടനം വലിയ കയ്യടികള്‍ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates