ന്യൂഡൽഹി; ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് മുംബൈയിൽ നിരവധി വസതികളാണ് സ്വന്തമായിട്ടുള്ളത്. ഇപ്പോൾ ന്യൂഡൽഹിയിലെ ഒരു വീട് വിറ്റിരിക്കുകയാണ് താരം. ഡൽഹിയിലെ ഗുൽമോഹർ പാർക്കിന് സമീപമുള്ള സോപാൻ എന്ന വീട് 23 കോടി രൂപയ്ക്ക് വിറ്റതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.അമിതാഭ് ബച്ചന്റെ അച്ഛനും കവിയുമായ ഹരിവംശ്‌റായ് ബച്ചനും അമ്മ തേജി ബച്ചനും താമസിച്ചിരുന്ന വസതിയാണിത്.
പൊളിച്ചു പണിയാൻ അവ്നി
ബച്ചന്‍ കുടുംബത്തിന്റെ ആദ്യവസതിയായിരുന്നു ഇത്. നെസോണ്‍ ഗ്രൂപ്പ് കമ്പനീസ് സിഇഒ അവ്‌നി ബദറാണ് വസ്തു വാങ്ങിയത്. സോപാനിന് സമീപത്താണ് അവ്‌നി താമസിക്കുന്നത്. ബച്ചൻ കുടുംബവുമായി അവ്നിക്ക് 35 വർഷത്തെ ബന്ധമാണുള്ളത്. 418.05 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ള വസ്തുവിന്റെ കച്ചവടം 2021 ഡിസംബർ 7നാണ് പൂർത്തിയാക്കിയത്. വളരെ പഴക്കമേറിയതിനാല്‍ കെട്ടിടം പൊളിച്ച് അവിടെ മറ്റൊരു കെട്ടിടം പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് അവ്‌നി വ്യക്തമാക്കി.
കൃതിക്ക് വാടകയ്ക്ക് കൊടുത്ത് 31 കോടിയുടെ കെട്ടിടം
ബിഗ് ബി മാതാപിതാക്കൾക്കൊപ്പം ഏറെ നാൾ ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് താരം മുംബൈയിലേക്ക് മാറി. വൈകാതെ മാതാപിതാക്കളെയും മുംബൈയിലേക്ക് കൊണ്ടുപോയി. വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു വീട്. അന്ദേരിയിലുള്ള 31 കോടിയുടെ പ്രോപ്പർട്ടി നടി കൃതി സനോണിന് വാടകയ്ക്ക് കൊടുത്തത് അടുത്തിടെയാണ്. മാസം പത്ത് ലക്ഷം രൂപയ്ക്ക് രണ്ട് വർഷത്തേക്കാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. ഇപ്പോൾ കുടുംബത്തിനൊപ്പം ജുഹുവിലുള്ള ജൽസ എന്ന വസതിയിലാണ് ബിഗ് ബി താമസിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates