അൻസിബ ഹസൻ 'അമ്മ' ജോയിന്റ് സെക്രട്ടറി; 13 ൽ 12 പേരും പത്രിക പിൻവലിച്ചു, ഇനി പോരാട്ടം ദേവനും ശ്വേതയും തമ്മിൽ

നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു.
AMMA
അമ്മ (AMMA)ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: അമ്മ തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഉൾപ്പെടെ 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 12 പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അനൂപ് ചന്ദ്രൻ, സരയു മോഹൻ, ആശ അരവിന്ദ്, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവരടക്കം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു. നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജ​ഗദീഷും കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ദേവനും ശ്വേത മേനോനുമാണ് മത്സര രംഗത്തുള്ളത്.

AMMA
പരിപാടിക്കിടെ പുരുഷൻമാർ കടന്നു പിടിച്ചു; സ്റ്റേജിൽ അർധന​ഗ്നയായി പാട്ടുപാടി ​ഗായികയുടെ പ്രതിഷേധം

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള നാമനിർദേശ പത്രിക നടി നവ്യ നായർ പിൻവലിച്ചു.

AMMA
ചക്രം ഉപേക്ഷിച്ചെന്ന് പറഞ്ഞത് മോഹന്‍ലാല്‍; അതോടെ ഞാന്‍ ഭാഗ്യം കെട്ടവളായി; 9 സിനിമകളില്‍ നിന്നും ഒരേസമയം ഒഴിവാക്കി: വിദ്യ ബാലന്‍

ട്രഷറർ സ്ഥാനത്തേയ്ക്ക് ഉണ്ണിശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവരും മത്സര രംഗത്തുണ്ട്. അതേസമയം, നടൻ അനൂപ് ചന്ദ്രനെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും വ്യക്തിഹത്യ ചെയ്തെന്നുമാണ് പരാതി.

Summary

Cinema News: AMMA election Ansiba Hassan elected as joint secretary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com