പട്ടിണിയുടെ അങ്ങേയറ്റത്താണ് മലയാള സിനിമ വ്യവസായമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഇപ്പോഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കിൽ തകർന്നു പോകുമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാബു പറഞ്ഞു.
"ചലച്ചിത്ര പ്രവർത്തകർ എല്ലാവരും വാക്‌സിൻ എടുത്ത് തയ്യാറാകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ വാക്‌സിനേഷൻ ക്യാംപ് നടത്തിയത്. താരങ്ങളെയും കുടുംബാംഗങ്ങളെയും, ഒപ്പമുള്ള സഹായികളെയും, ആശ്രിതരേയും, കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും അമ്മയുടെ വാക്‌സിനേഷൻ പരിപാടിയിൽ ഉൾപ്പടുത്തിയിട്ടുണ്ട്. രണ്ട് കോവിഡ് തരംഗങ്ങളിലായി തവണകളായുള്ള ലോക്ഡൗൺ മൂലം പൂർണമായും നിലച്ചു പോയ സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് അമ്മ വാക്‌സിനേഷൻ ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നത്", ഇടവേള ബാബു പറഞ്ഞു. വാക്‌സിനേഷൻ ക്യാമ്പ് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു.
സീരിയലുകൾക്ക് അനുമതി നൽകിയതുപോലെ നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യമാണ് സിനിമാ സംഘടനകൾ മുന്നോട്ടുവെക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates