'എന്റെ പൊന്നുമോൾക്ക് ഒരായിരം ഉമ്മ': അനിയത്തിയുടെ പിറന്നാൾ ആഘോഷമാക്കി അമൃത

ബർത്ത്ഡേ ആഘോഷത്തിന്റെ വിഡിയോ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു
amritha suresh abhirami
അമൃതയും അഭിരാമിയും ഇൻസ്റ്റ​ഗ്രാം
Updated on
1 min read

അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിന്റെ പിറന്നാൾ ആഘോഷിച്ച് ​ഗായിക അമൃത സുരേഷ്. ബർത്ത്ഡേ ആഘോഷത്തിന്റെ വിഡിയോ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ഒരായിരം പിറന്നാൾ ഉമ്മ എന്റെ പൊന്നുമോൾക്ക്’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

പിറന്നാൾ കേക്ക് കുറിച്ചതിനു പിന്നാലെ അഭിരാമിക്ക് പിറന്നാൾ ചുംബനം നൽകുന്ന അമൃതയെ ആണ് വിഡിയോയിൽ കാണുന്നത്. നിരവധി പേരാണ് അഭിരാമിക്ക് ആശംസകളുമായി എത്തുന്നത്. ഏറ്റവും മികച്ച സഹോദരിക്ക് പിറന്നാൾ ആശംസകൾ എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

നടൻ ബാലയും അമൃതയും തമ്മിലുള്ള വിവാദം അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൻ വൈറലായത്. മകൾ അവന്തികയുടെ ബാലയ്ക്കെതിരെ രം​ഗത്തെത്തിയതിനു പിന്നാലെ അമൃതയ്ക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം വൈറലായിരുന്നു. പിന്നാലെ ബാലയിൽ നിന്ന് താൻ നേരിട്ട ക്രൂര അതിക്രമങ്ങളെക്കുറിച്ച് അമൃത തുറന്നു പറയുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com